Sep 19 01:32:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

1922 ഫെബ്രുവരി 22-ന്‌ കൊല്ലത്ത്‌ ഓച്ചിറയിൽ ജനിച്ചു. കായംകുളം ഹൈസ്‌കൂളിലും, ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങ്‌ ഡിപ്ലോമയ്‌ക്ക്‌ തിരുവനന്തപുരം എൻജിനിയറിങ്ങ്‌ കോളജിലും പഠിച്ചു. ടെലിഫോൺ ഡിപ്പാർട്ടുമെന്റിൽനിന്ന്‌ വിരസതമൂലം, 43-​‍ാമത്തെ വയസ്സിൽ സ്വയം പിരിഞ്ഞ്‌ മുഴുവൻ സമയവും സാഹിത്യവൃത്തിയിൽ ഏർപ്പെട്ടു. വയലാർ അവാർഡ്‌ നേടിയ ഗുരു, കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച മായ, മരണം ദുർബലം, പതാക, സീതായനം, ശക്‌തി, സീമ, ജ്വാല, ദേവി, ഭിക്ഷാംദേഹി, ദീപസ്‌തംഭം, താളം, കാട്ടുകുരങ്ങ്‌, നാദം, സുജാത, അരുണ, കരുണാലയം, ക്ഷണപ്രഭാചഞ്ചലം, വിശ്രമത്താവളം (നോവലുകൾ), ബലി, അരക്കില്ലം, പളുങ്കുപാത്രം, അനശ്വരമനുഷ്യൻ (നാടകങ്ങൾ), കലയും സാമാന്യജനങ്ങളും, മനുഷ്യാവസ്‌ഥ, സ്വാതന്ത്ര്യംതന്നെ ജീവിതം, തൂവലും ചങ്ങലയും, വ്യക്‌തിയും സമുദായവും, മഹത്സന്നിധിയിൽ, സുരേന്ദ്രന്റെ പ്രബന്ധങ്ങൾ, സത്യമപ്രിയം(ഉപന്യാസങ്ങൾ), നോവൽസ്വരൂപം, സൃഷ്‌ടിയും നിരൂപണവും, പ്രേമത്തെക്കുറിച്ച്‌ ഒരു പുസ്‌തകം (ചർച്ചാഗ്രന്ഥങ്ങൾ), കുമാരനാശാൻ, ടോൾസ്‌റ്റോയിയുടെ കഥ, ദസ്തയേവ്‌സ്‌കിയുടെ കഥ (ജീവചരിത്രങ്ങൾ), ജീവിതവും ഞാനും (ആത്‌മകഥ) എന്നിവയാണ്‌ കൃതികൾ.

1994-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ലഭിച്ചു.

1997 ഓഗസ്‌റ്റ്‌ ഒൻപതിന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited