വിമൽ മിത്ര (1912-1991)
പ്രസിദ്ധ ബംഗാളി നോവലിസ്റ്റും കഥാകൃത്തും. 1912 മാർച്ച് 18-ന് ജനിച്ചു. കൽക്കത്ത സർവകലാശാലയിൽനിന്ന് എം.എ.ബിരുദം. റെയിൽവേയിലും സി.ബി.ഐ.യിലും കുറച്ചുകാലം ജോലിചെയ്തു. 1955 മുതൽ മുഴുവൻ സമയവും സാഹിത്യപ്രവർത്തനത്തിൽ മുഴുകി. എഴുപതു ഗ്രന്ഥങ്ങൾ. വിലയ്ക്കുവാങ്ങാം, പ്രഭുക്കളും ഭൃത്യരും, ബീഗം മേരി ബിശ്വാസ്, ഇരുപതാം നൂറ്റാണ്ട്, ചലോ കൽക്കത്ത, പ്രതി ഹാജരുണ്ട് തുടങ്ങിയവയാണ് പ്രധാന നോവലുകൾ. പല നോവലുകളും ചലച്ചിത്രമായി. 1991 ഡിസംബർ 2-ന് അന്തരിച്ചു.