പോത്തേരി കുഞ്ഞമ്പു
ജനനംഃ 1857 കണ്ണൂരിലെ പളളിക്കുന്നിൽ. പിതാവ്ഃ പോത്തേരി കുഞ്ഞക്കൻ. മെട്രിക്കുലേഷൻ പാസ്സായി. പോസ്റ്റ്മാൻ, മജിസ്ട്രേറ്റ് കോടതിയിൽ ക്ലർക്ക് തുടങ്ങിയ ജോലികൾ ചെയ്തു. പിന്നീട് വക്കീൽ പരീക്ഷ പാസായി. തളിപ്പറമ്പിൽ പ്രാക്ടീസ് ചെയ്തു. സമുദായസേവകനായിരുന്നു. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടി. ഹരിജനങ്ങൾക്ക് സ്കൂൾ സ്ഥാപിച്ചു. 1919-ൽ അന്തരിച്ചു.
പ്രധാന കൃതികൾഃ തീയർ, രാമകൃഷ്ണസംവാദം, അധ്യാത്മരാമായണപരിശോധന, മൈത്രി, ഭഗവദ്ഗീതാസാരം, കേരളസഞ്ചാരി, കേരളപത്രിക, ഭാഷാപോഷിണി എന്നിവയിൽ സമുദായപരിഷ്കരണ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.