Nov 18 02:51:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീധരൻ ചമ്പാട്‌

ശ്രീധരൻ ചമ്പാട്‌

1937-ൽ ജനനം. തലശ്ശേരിക്കടുത്ത ചമ്പാട്‌ ദേശത്ത്‌. ദേവഗിരി കോളജിൽ പഠിക്കുമ്പോൾ ഒളിച്ചോടി സർക്കസ്സിൽ ചേർന്നു. ഫ്‌ളൈയിങ്ങ്‌ ട്രപ്പീസ്‌ പരിശീലിച്ച്‌ കലാകാരനായി. ട്രപ്പീസ്‌ കളിക്കാരൻ, പബ്ലിക്‌ റിലേഷൻ മാനേജർ എന്നീ നിലകളിൽ വിവിധ സർക്കസ്സുകളിൽ ഇരുപത്തിരണ്ട്‌ വർഷക്കാലം. പടയണി ആഴ്‌ചപ്പതിപ്പിന്റെയും ജഗന്നാഥം മാസികയുടെയും ചീഫ്‌ എഡിറ്ററും പടയണി സായാഹ്നപത്രത്തിന്റെ ന്യൂസ്‌ എഡിറ്ററുമായിരുന്നു. കലാകൗമുദി ന്യൂസ്‌ സർവ്വീസ്‌ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്‌. തമ്പ്‌, മേള എന്നീ ചലച്ചിത്രങ്ങളുടെ രചയിതാവ്‌. ദൂരദർശൻ സംപ്രേഷണം ചെയ്‌ത സർക്കസ്‌, സർക്കസ്‌ ലോകം എന്നീ ഡോക്യുമെന്ററികളുടെ രചന നിർവ്വഹിച്ചു. മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, കലാകൗമുദി, ദേശാഭിമാനി, കുങ്കുമം, മലയാളനാട്‌, വീക്ഷണം തുടങ്ങിയ ആനുകാലികങ്ങളിൽ ആറ്‌ നോവലുകളും ഒമ്പത്‌ നോവലറ്റുകളും അറുപതിൽപ്പരം കഥകളും കുട്ടികൾക്കുവേണ്ടി ശ്രീനാരായണഗുരുവിന്റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പ്രധാന കൃതികൾഃ അന്യോന്യം തേടി നടന്നവർ, കോമാളി, റിംഗ്‌ (നോവലുകൾ), മഹച്ചരിതമാല 123 പാതി (ജീവചരിത്രം)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited