Nov 19 10:15:26 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിസ്‌റ്റർ മേരി ബനീഞ്ഞ

 

By the same author

  • Out of stock

സിസ്‌റ്റർ മേരി ബനീഞ്ഞ

1899 നവംബർ 6-ന്‌ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ജനിച്ചു. പിതാവ്‌ ഉലഹന്നാൻ. മാതാവ്‌ മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മ. ആശാൻകളരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മാന്നാനം, മുത്തോലി, കൊല്ലം എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ തുടർവിദ്യാഭ്യാസം. മുത്തോലി കോൺവെന്റ്‌ സ്‌കൂളിൽനിന്നു വെർണാക്കുലർ സ്‌കൂൾ ലീവിങ്ങ്‌ സർട്ടിഫിക്കറ്റ്‌ നേടിയശേഷം വടക്കൻ പറവൂർ സെന്റ്‌ തോമസ്‌ പ്രൈമറി സ്‌കൂളിൽ അധ്യാപികയായി. രണ്ടുവർഷത്തിനുശേഷം കൊല്ലം ഗവൺമെന്റ്‌ മലയാളം സ്‌കൂളിൽ ചേർന്ന്‌ മലയാളം ഹയർ പരീക്ഷ പാസായി. തുടർന്ന്‌ വടക്കൻ പറവൂരിൽതന്നെ ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂളിൽ അധ്യാപിക. 1922-ൽ കുറവിലങ്ങാട്‌ കോൺവെന്റ്‌ മിഡിൽ സ്‌കൂളിൽ അധ്യാപികയായും പിറ്റേവർഷം മുതൽ പ്രഥമാധ്യാപികയായും സേവനമനുഷ്‌ഠിച്ചു. ഇക്കാലത്ത്‌ മേരി ജോൺ തോട്ടം എന്ന പേരിൽ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കവിത പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 1927-ൽ ആദ്യ കവിതാസമാഹാരം, ഗീതാവലി, മഹാകവി ഉളളൂരിന്റെ അവതാരികയോടെ പുറത്തുവന്നു. ഇതോടെ കവി എന്ന നിലയിൽ വ്യാപകമായ അംഗീകാരം നേടി. 1928 ജൂലൈ 16-ന്‌ കർമലീത്താ സന്യാസിനീസഭയിൽ അംഗമായി ചേർന്ന്‌ സിസ്‌റ്റർ മേരി ബനീഞ്ഞയായി. ഈ അവസരത്തിൽ പ്രസിദ്ധീകരിച്ചതാണ്‌ ‘ലോകമേ യാത്ര’ എന്ന പ്രശസ്‌തമായ കവിത. തുടർന്ന്‌ കവിതാരാമം, ഈശപ്രസാദം, ചെറുപുഷ്‌പത്തിന്റെ ബാല്യകാലസ്‌മരണകൾ, വിധിവൈഭവം, ആത്‌മാവിന്റെ സ്‌നേഹഗീത, ആധ്യാത്മികഗീത, മാഗി, മധുമഞ്ഞ്‌ജരി, ഭാരതമഹാലക്ഷ്‌മി, കവനമേള, മാർത്തോമ്മാവിജയം മഹാകാവ്യം, കരയുന്ന കവിതകൾ, ഗാന്ധിജയന്തി മഹാകാവ്യം, അമൃതധാര എന്നീ കൃതികൾ പ്രസിദ്ധീകൃതമായി. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരം തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര മരണാനന്തരം 1986ലും പുറത്തുവന്നു. ആത്‌മകഥ വാനമ്പാടിയും 1986-ലാണു പ്രസിദ്ധീകരിച്ചത്‌. 1950-ൽ ഇലഞ്ഞി ഹൈസ്‌കൂളിലേക്കു സ്ഥലം മാറി. 1961-ൽ ജോലിയിൽനിന്നു വിരമിച്ചു. 1971-ൽ മാർപ്പാപ്പ ‘ബെനേമെരേന്തി’ ബഹുമതി നല്‌കി സാഹിത്യസേവനം അംഗീകരിച്ചു. 1981-ൽ കേരള കത്തോലിക്കാ അല്‌മായ അസ്സോസിയേഷൻ ചെപ്പേടു നല്‌കി ആദരിച്ചു. 1985 മെയ്‌ 21-നു നിര്യാതയായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited