Sep 21 18:05:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. ഉണ്ണിക്കൃഷ്‌ണൻ

ബി. ഉണ്ണിക്കൃഷ്‌ണൻ

1938 ഫെബ്രുവരി 17-ന്‌ കോട്ടയം ജില്ലയിൽ ഇളങ്ങുളം ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ സി.കെ.ബാലകൃഷ്‌ണൻനായർ. അമ്മഃ കെ.തങ്കമ്മ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ബോംബെയിൽ എയർ ഇന്ത്യയിലാണ്‌ ഔദ്യോഗികജീവിതമാരംഭിച്ചത്‌. എട്ടു വർഷത്തിനുശേഷം പത്രപ്രവർത്തനത്തിലേക്ക്‌ കടന്നു. മുപ്പതു വർഷം മലയാള മനോരമയിൽ പ്രവർത്തിച്ചശേഷം സ്‌പെഷ്യൽ കറസ്‌പോണ്ടന്റായി പിരിഞ്ഞു. പിന്നീട്‌ ‘ബഹറൈൻ ട്രിബ്യൂൺ’ എന്ന ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ ബിസിനസ്സ്‌ എഡിറ്ററായാണ്‌ പത്രപ്രവർത്തനത്തിൽ നിന്ന്‌ വിരമിച്ചത്‌. കൊടുങ്കാറ്റ്‌, മദിരയും മദിരാക്ഷിമാരും മനുഷ്യരെന്ന കുറെ മൃഗങ്ങളും, സ്‌ഫടികമന്ദിരം, ഒരു പത്രപ്രവർത്തകന്റെ കവിത, പീഡനകാലം, ഋതുസംഹാരം, രക്ഷകന്റെ വരവ്‌, നഗരത്തെയ്യം, കലിപുരുഷൻ എന്നീ കാവ്യസമാഹാരങ്ങൾക്കുപുറമെ അടിമ, യാഹൂട്ടി, നഗ്‌നചിത്രം എന്നീ നോവലുകളും നിശ്ശബ്‌ദതയുടെ ശബ്‌ദം എന്ന ഗാനനാടകവും ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം ചെറുകഥകളും പ്രസിദ്ധം ചെയ്‌തിട്ടുണ്ട്‌.

ഭാര്യഃ രാധാമണി. മക്കൾഃ പ്രശാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ, ശ്രീകാന്ത്‌ ഉണ്ണിക്കൃഷ്‌ണൻ

വിലാസംഃ 118 ഹൗസിങ്ങ്‌ ബോർഡ്‌ കോളനി, പനമ്പിളളി നഗർ, കൊച്ചി - 682 036.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited