Nov 16 12:42:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. ചന്ദ്രപ്രകാശ്‌

എം. ചന്ദ്രപ്രകാശ്‌

1962-ൽ കാസർകോട്‌ മുളിയാർഗ്രാമത്തിൽ ജനിച്ചു. കോളേജുപഠനകാലത്ത്‌ ഇന്റർസർവകലാശാലാതലത്തിൽ കഥയും കവിതയും സമ്മാനിതമായിട്ടുണ്ട്‌. ആദ്യ കവിതാസമാഹാരം 1994-ൽ പ്രസിദ്ധീകരിച്ചുഃ ഹൃദയത്തിന്റെ നിറം. കാസർകോട്ടുനിന്ന്‌ പുറത്തുവന്നിരുന്ന ഈയാഴ്‌ചവാരികയുടെ പത്രാധിപർ, കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ സഹപത്രാധിപർ എന്നീ നിലകളിൽ ആറു വർഷത്തോളം ജോലി ചെയ്‌തു. 1990 മുതൽ ആറുവർഷം യു.എ.ഇയിലെ റാസൽഖൈമ ന്യൂ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകനായിരുന്നു. ഗൾഫിലെ മലയാളി കുട്ടികൾക്കായി അവതരിപ്പിച്ച ‘കുഞ്ഞുണ്ണിമാഷും കുട്ടികളും’ എന്ന റേഡിയോ പരിപാടി ഏറെ ശ്രദ്ധേയമായി. ഏഷ്യാനെറ്റിലെ ‘മേഘസന്ദേശ’ത്തിന്റെ സംവിധായകനാണ്‌. പത്രപ്രവർത്തനവും സിനിമയും ഇഷ്‌ടവിഷയങ്ങൾ. കുട്ടികൾക്കുവേണ്ടിയും എഴുതുന്നു. ഇപ്പോൾ ദുബായിയിലെ ഏഷ്യാനെറ്റിന്റെ ഗൾഫ്‌ ഏജൻസിയായ ‘വേൾഡ്‌ ഓഫ്‌ സ്‌റ്റാർ അഡ്‌വർടൈസിംഗി’ൽ പ്രോഗ്രാം കൺസൾട്ടന്റായി ജോലി ചെയ്യുന്നു.

ഭാര്യ ഃ സത്യലേഖ.

വിലാസംഃ പി.ബി. നമ്പർ 27051, ദുബായ്‌, യു.എ.ഇ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited