Sep 21 10:30:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.ആർ.സി.നായർ

എസ്‌.ആർ.സി.നായർ

1947 മെയ്‌ 25-ന്‌ പത്തനംതിട്ട ജില്ലയിൽ ഏഴംകുളത്ത്‌ ജനിച്ചു. അച്‌ഛൻഃ പരമേശ്വരക്കുറുപ്പ്‌. അമ്മഃ ഭവാനിയമ്മ. പറക്കോട്‌ പി.ജി.എം ഹൈസ്‌കൂൾ, പന്തളം, എൻ.എസ്‌.എസ്‌.കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമി ആഴ്‌ചപതിപ്പ്‌ കോളജ്‌ വിദ്യാർത്ഥികൾക്കായി നടത്തിയ കവിതാമത്സരത്തിൽ ‘ആരൊലില കൊത്തിവീഴ്‌ത്തും’ എന്ന കവിതയ്‌ക്ക്‌ രണ്ടാം സ്ഥാനം. സമസ്തകേരള സാഹിത്യപരിഷത്ത്‌ അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ കവിതാമത്സരത്തിൽ സമ്മാനം. തുടർന്ന്‌ കുറെ കവിതകൾ എഴുതി. 1991-ൽ ആദ്യകഥ ‘ശാർങ്ങക്കാവിലെ കുരങ്ങന്മാർ’ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തി. പുകയില്ലാത്ത അടുപ്പുകൾ പുസ്‌തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ആദ്യകൃതിയാണ്‌. ജൂണിയർ ടെലികോം ഓഫീസറായി തിരുവനന്തപുരത്ത്‌ ജോലി ചെയ്യുന്നു.

ഭാര്യഃ രാധ. മക്കൾഃ ഹരി, ലക്ഷ്‌മി

വിലാസം

അമ്പഴവേലിൽ വീട്‌,

ഏഴംകുളം സ്‌കൂളിനു സമീപം,

പറക്കോട്‌,

പത്തനംതിട്ട ജില്ല - 691 554.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited