Nov 21 03:37:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഖുശ്‌വന്ത്‌ സിങ്ങ്‌

ഖുശ്‌വന്ത്‌ സിങ്ങ്‌

സർദാർ ഖുശ്‌വന്ത്‌ സിങ്ങ്‌ പഞ്ചാബിലെ സമ്പന്നമായ ഒരു സിഖ്‌ കുടുംബത്തിൽ 1915 ഫെബ്രുവരി 2-ന്‌ ജനിച്ചു. എൽ.എൽ.ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടിൽ പോയി ബാരിസ്‌റ്റർ ബിരുദം നേടി. ലാഹോർ ഹൈക്കോടതിയിൽ ഏതാനും വർഷം പ്രാക്‌ടീസ്‌ ചെയ്‌തു. പിന്നീട്‌ ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ പബ്ലിക്‌ റിലേഷൻസ്‌ ഓഫിസറായി. ഉദ്യോഗം രാജിവച്ച്‌ സാഹിത്യരചനയിലും പത്രപ്രവർത്തനത്തിലും ഏർപ്പെട്ടു. എഴുത്തുകാരുടെ പല ലോകസമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചിട്ടുണ്ട്‌. 1980-ൽ രാജ്യസഭാംഗമായി നോമിനേറ്റു ചെയ്യപ്പെട്ടു. ഉർദു, പഞ്ചാബി, ഹിന്ദി ഭാഷകളിൽനിന്നും ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ഏറ്റവും നല്ല ആഖ്യായികാകാരനുളള ‘ഗ്രോവ്‌ പ്രൈസ്‌’, സിഖ്‌ മതസങ്കീർത്തനങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷയ്‌ക്കുളള ‘മോഹൻസിങ്ങ്‌ അവാർഡ്‌’ തുടങ്ങിയ പല പുരസ്‌കാരങ്ങളും നേടി. ഇപ്പോൾ ദൽഹിയിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited