Sep 20 21:53:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.രാധാകൃഷ്‌ണൻ

ടി.രാധാകൃഷ്‌ണൻ

കൊല്ലവർഷം 1143 വൃശ്ചികമാസം 11-ന്‌ പൂരാടം നക്ഷത്രത്തിൽ ജനിച്ചു. വളമംഗലം കുടുവിരുത്തിൽ ആര്യൻ തങ്കപ്പപണിക്കരുടെയും, ചമ്മനാട്ട്‌ പുത്തൻവേലിൽ തറവാട്ടിൽ ശാന്തകുമാരിയുടേയും മൂന്നുമക്കളിൽ മൂത്തയാൾ. കുത്തിയതോട്‌ ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്‌കൂളിലും ചേർത്തല എൻ.എസ്സ്‌.എസ്സ്‌. കോളേജിലും വിദ്യാഭ്യാസം. കുറച്ചുകാലം വൈദ്യം ചെയ്‌തു. ഒരു പ്രമുഖ പ്രസിദ്ധീകരണസ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്‌തു. നിരവധി പ്രസിദ്ധീകരണങ്ങളിൽ പല തൂലികാനാമങ്ങളിലായി നോവലുകളും കഥകളും ഫീച്ചറുകളും ലേഖനങ്ങളുമെഴുതി. പിന്നീട്‌ ഒരു പ്രൈവറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സിനിമാസംവിധാനവും തിരക്കഥാരചനയും പഠിച്ചു. പല സിനിമാ നിർമ്മാണത്തിലും സഹകരിച്ചിട്ടുണ്ട്‌. പുതുമയുളള ധാരാളം കഥകളുമായി തിരക്കഥാരംഗത്തേക്ക്‌ കടന്നുവരുവാൻ ശ്രമിക്കുന്നു. പന്ത്രണ്ടോളം നോവലുകളും നൂറ്റിയമ്പതിലധികം ചെറുകഥകളും നീണ്ടകഥകളും എഴുതിയിട്ടുണ്ട്‌. “ആശയങ്ങൾ വില്‌ക്കപ്പെടും” എന്ന പേരിൽ മരടിൽ ഒരു സ്ഥാപനം നടത്തുകയാണിപ്പോൾ.

അവിവാഹിതൻ

വിലാസം

ടി.രാധാകൃഷ്‌ണൻ,

‘ഓങ്കാരം’,

മാർട്ടിൻപുരം റോഡ്‌,

മരട്‌ പി.ഒ.,

എറണാകളും, കൊച്ചിൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited