Sep 22 18:33:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.പി.മുഹമ്മദ്‌

എൻ.പി.മുഹമ്മദ്‌

1929 ജൂലൈ ഒന്നിന്‌ കോഴിക്കോട്‌ കുണ്ടുങ്ങൽ ദേശത്ത്‌ ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടും വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘത്തിൽ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു. കുറച്ചുകാലം ‘കേരളകൗമുദി’ കോഴിക്കോട്‌ എഡിഷനിൽ റസിഡന്റ്‌ എഡിറ്ററായിരുന്നു. മദിരാശി ഗവൺമെന്റിന്റെ അവാർഡ്‌ നേടിയ ആദ്യകൃതിയായ തൊപ്പിയും തട്ടവും, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം (ചെറുകഥ), എണ്ണപ്പാടം (നോവൽ), അവർ നാലുപേർ (ബാലസാഹിത്യം), കേന്ദ്രസാഹിത്യ അക്കാദമി, പരിഷത്ത്‌ അവാർഡ്‌ എന്നിവ നേടിയ ദൈവത്തിന്റെ കണ്ണ്‌, മരം, ഹിരണ്യകശിപു, അറബിപ്പൊന്ന്‌ (എം.ടി.യുമൊത്ത്‌) എന്നിവയാണ്‌ പ്രധാന കൃതികൾ. നിരൂപണശാഖയിൽ രചിച്ചിട്ടുളള കൃതികളാണ്‌ സരസ്വതിയും പുകക്കുഴലും, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം എന്നിവ. സാഹിത്യത്തിനുളള മൊത്ത സംഭാവനയ്‌ക്ക്‌ ലളിതാംബിക അന്തർജ്ജനം അവാർഡും സി.വി. പഠനത്തിന്‌ സി.വി. പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ ഇമ്പച്ചിബി പാത്തുമ്മബി. ഏഴു മക്കൾ.

വിലാസംഃ

സുതലം

ആഴ്‌ചവട്ടം

കോഴിക്കോട്‌ - 673 007


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited