Nov 14 06:34:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമാപദ ചൗധുരി

രമാപദ ചൗധുരി

ബംഗാളി സാഹിത്യത്തിലെ മികച്ച നോവലിസ്‌റ്റും കഥാകൃത്തും. 1922-ൽ ജനിച്ചു. കൽക്കത്താ സർവകലാശാലയിൽനിന്ന്‌ എം.എ (ഇംഗ്ലീഷ്‌) ബിരുദം നേടി. ആദ്യകാലത്ത്‌ ഇൻഷുറൻസ്‌ കമ്പനിയുടെ ഫീൽഡ്‌ ഓർഗനൈസറായും, ഒരു കൽക്കരിഖനിയിലും പ്രവർത്തിച്ചു. 1953-ൽ ആനന്ദബസാർ പത്രികയിൽ ചേർന്നു. 18-​‍ാം വയസ്സിൽ കഥകൾ എഴുതിത്തുടങ്ങി. 30 വയസ്സായപ്പോൾ ബംഗാളിലെ എണ്ണപ്പെട്ട എഴുത്തുകാരിലൊരാളായി. രവീന്ദ്രസമ്മാനമുൾപ്പെടെ പല അവാർഡുകളും ലഭിച്ചിട്ടുണ്ട്‌. നൂറിൽപരം കഥകളും ഇരുപതിലേറെ നോവലുകളും മൂന്ന്‌ പ്രബന്ധസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തി. ഇവയിൽ ചിലത്‌ ഇംഗ്ലീഷിലും ഏതാനും ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. അഭിമന്യു, മണൽകൊണ്ടൊരു കൊട്ടാരം, മഴ തുടങ്ങിയ നോവലുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം

രമാപദ ചൗധുരി,

28&3&9 നകുലേശ്വർ ഭട്ടാചാര്യ ലയിൻ,

കൽക്കട്ട - 700 026.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited