Sep 20 09:18:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പോഞ്ഞിക്കര റാഫി

 


പോഞ്ഞിക്കര റാഫി

1924 ഏപ്രിൽ 12-ന്‌ എറണാകുളത്ത്‌ പോഞ്ഞിക്കരയിൽ ജനനം. പിതാവ്‌ ഃ ജോസഫ്‌, മാതാവ്‌ഃ അന്ന. ഹൈസ്‌കൂൾ വിദ്യാഭ്യാസം. പിന്നീട്‌ കൊല്ലപ്പണി പഠിച്ചു. കൊച്ചിൻ ഹാർബഹർ വർക്ക്‌ഷോപ്പിൽ ഫിറ്ററായി ജോലി ചെയ്‌തു. പിന്നീട്‌ ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ. ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങൾക്ക്‌ പിരിച്ചുവിടപ്പെട്ടു. ആദ്യം കോൺഗ്രസും പിന്നീട്‌ കമ്യൂണിസ്‌റ്റുമായി. സുപ്രഭ, ഡെമോക്രാറ്റ്‌, ഉദയം തുടങ്ങിയ മാസികകളിൽ സഹപത്രാധിപരായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, കേരള സാഹിത്യ പരിഷത്ത്‌ തുടങ്ങിയവയിൽ പ്രവർത്തിച്ചു. നോവൽ, നാടകം, ചെറുകഥ, തത്ത്വചിന്ത തുടങ്ങിയ ഇനങ്ങളിൽ 20-ൽപരം കൃതികൾ. ആദ്യത്തെ ബോധധാരാ നോവൽ എന്നറിയപ്പെടുന്നു ‘സ്വർഗ്ഗദൂതൻ.’ ഭാര്യ സെബിന റാഫിയുമൊത്ത്‌ എഴുതിയ ‘കലിയുഗം’ സാഹിത്യ അക്കാദമി അവാർഡ്‌ നേടി.

പ്രധാന കൃതികൾഃ ചരിത്രമാനങ്ങൾ, കലിയുഗം, ശുക്രദശയുടെ ചരിത്രം, അച്‌ഛന്റെ അന്തകൻ, അനുയാത്രകൾ കണ്ടെത്തലുകൾ, അലതല്ലുന്ന പുഴ, ആനിയുടെ ചേച്ചി, ഒഴിവുകാലം, കറുത്ത ബ്ലൗസ്‌, കാനായിലെ കല്യാണം, കൊച്ചുറോസി, ഖദർ ജുബ്ബ, പാപികൾ, ഫുട്ട്‌റൂൾ, ഭാവി, മെഴുകുതിരി, വിഷം ചീറ്റിയ സ്‌ത്രീ, സ്വർഗ്ഗദൂതൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited