Nov 17 07:48:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ആർ. (ടി. രാമചന്ദ്രൻ)

ടി.ആർ. (ടി. രാമചന്ദ്രൻ)

1944 ഒക്‌ടോബർ 26 ന്‌ ജനിച്ചു.

അച്‌ഛൻ ഃ തൃപ്പൂണിത്തുറ, താമരക്കുളങ്ങര, മണ്ണൂർ മഠത്തിൽ രാമൻ നമ്പ്യാർ.

അമ്മ ഃ എളമക്കര, പേരണ്ടൂർ, കൊച്ചുമഠത്തിൽ സാവിത്രി ബ്രാഹ്‌മണിയമ്മ.

ഇടപ്പള്ളി, കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം. എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളജിൽനിന്ന്‌ സുവോളജിയിൽ ബിരുദവും തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലാങ്ങ്‌ഗ്വേജ്‌ ഇൻസ്‌റ്റിട്യൂട്ടിൽനിന്ന്‌ ഇംഗ്ലീഷിൽ ഡിപ്ലോമയും നേടിയശേഷം രണ്ടു വർഷം തേവര സേക്രഡ്‌ ഹാർട്ട്‌ കോളജിൽ ഇംഗ്ലീഷ്‌ അധ്യാപകനായി. പിന്നീട്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയിൽ ഓഫീസറായും ടൈംസ്‌ ഒഫ്‌ ഇന്ത്യയിൽ പത്രപ്രവർത്തകനായും ജോലി ചെയ്‌തു. അതിനു ശേഷം ദീർഘകാലം എറണാകുളം മഹാരാജാസ്‌, തലശ്ശേരി ബ്രണ്ണൻ, മടപ്പള്ളി ഗവ. കോളജ്‌, പാലക്കാട്‌ വിക്‌ടോറിയ, തൃപ്പൂണിത്തുറ സംസ്‌കൃത കോളജ്‌ എന്നിവിടങ്ങളിൽ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു. 1994 ഡിസംബർ 31 ന്‌ പാലക്കാട്‌ വിക്‌ടോറിയ കോളജിൽ നിന്ന്‌ സ്വമേധയാ വിരമിച്ചു. കൊരുന്ന്യോടത്ത്‌ കോമുട്ടി, നാം നാളെയുടെ നാണക്കേട്‌, ജാസ്സക്കിനെ കൊല്ലരുത്‌, ചിത്രകലയും ചെറുകഥയും ഒരു പഠനം എന്നിവയാണ്‌ പ്രധാന കൃതികൾ. ലാറ്റിനമേരിക്കൻ നോവലുകളെക്കുറിച്ച്‌ ഗഹനമായ പഠനങ്ങൾ നടത്തി. ചെറുകഥയുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ചും പഠനത്തിലേർപ്പെടുകയും പാശ്‌ചാത്യ, പൗരസ്‌ത്യ നോവലുകളെ ഉദാഹരിച്ച്‌ വിവിധ കോണുകളിലൂടെയുളള ആഖ്യാനരീതിയെപ്പറ്റി വിശദമായ പഠനങ്ങൾ തയ്യാറാക്കുകയും ചെയ്‌തു (പ്രസിദ്ധീകൃതമായില്ല).

ഭാര്യ ഃ വത്സല

2000 ജൂലൈ 26 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited