Nov 16 08:28:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.ഏബ്രഹാം കരിക്കം

 


ഡോ.ഏബ്രഹാം കരിക്കം

ജനനം 1952 നവംബർ 10. കരിക്കം എസ്‌.ഡി.എ ഹൈസ്‌ക്കൂൾ, കൊട്ടാരക്കര സെന്റ്‌ ഗ്രിഗോറിയോസ്‌ കോളേജ്‌, കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആംഗലേയ സാഹിത്യത്തിലും ചരിത്രത്തിലും എം.എ. ബിരുദം സമ്പാദിച്ചു. പാശ്‌ചാത്യ-പൗരസ്‌ത്യ ശാഖകളിലെ അലങ്കാരശാസ്‌ത്രം ആധാരമാക്കിയുളള ഭാഷാശാസ്‌ത്ര പഠനത്തിന്‌ മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചു. ബൊസ്സെ എക്യുമെനിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്ന്‌ (ജനീവ) ഗ്രാഡുവേറ്റ്‌ സർട്ടിഫിക്കറ്റും, പബ്ലിക്‌ റിലേഷൻസിൽ പി.ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്‌. ഇപ്പോൾ തിരുവല്ല മാർത്തോമ്മാ കോളജ്‌ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകൻ.

അസ്‌തമിക്കാത്ത വെളിച്ചം, സ്വപ്‌നഭൂമി, ഇന്റി, വിശാലതയിലേക്ക്‌ പടിഞ്ഞാറിന്റെ മുഖം-യൂറോപ്പും അമേരിക്കയും, തെസെകമ്മ്യൂണിറ്റി -ഈശ്വര ചൈതന്യത്തിന്റെ നിത്യവസന്തം, ഒരു പഠന പര്യടനത്തിന്റെ മധുരസ്‌മരണകൾ, അൻപതു പ്രേമകാവ്യങ്ങൾ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ.

ഭാര്യ ഃ സൂസൻ. മക്കൾ ഃ ഷാൻ, ഷീന

വിലാസംഃ മുണ്ടയ്‌ക്കൽ, കരിക്കം പി.ഒ., കൊട്ടാരക്കര - 691 531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited