Nov 20 03:09:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സുധാകരൻ

കെ.സുധാകരൻ

മുരുക്കുംപുഴയിൽ പാണൂർ വീട്ടിൽ കൊച്ചുരാമന്റെയും കഠിനംകുളത്ത്‌ നാരായണിയമ്മയുടെയും മകൻ. തിരുവനന്തപുരം ആർട്‌സ്‌ കോളജിലും യൂനിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ തടവിലായി. 1948 മുതൽ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. രണ്ടുതവണ കേരള ബാർ കൗൺസിൽ ചെയർമാനായും കേരള, കൊച്ചി, കോഴിക്കോട്‌ സർവകലാശാലകളുടെ ഫാക്കൽറ്റി ഒഫ്‌ ലോയിലും ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസിലും അംഗമായി. 1980 ൽ സുപ്രീംകോടതി സീനിയർ സ്‌റ്റഡീസിലും അംഗമായി. ‘സുധ’ എന്ന തൂലികാനാമത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ഒട്ടേറെ കഥകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. രാത്രിയും ഒരു കൂട്ടുകാരി, ഇരുട്ട്‌ ഒന്നിനെയും മറയ്‌ക്കുന്നില്ല എന്നിവ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ ശശികുമാരി. മക്കൾഃ എസ്‌.രാധാരമണൻ, ഉഷാ വിഷ്‌ണുകുമാർ

വിലാസം

നന്തൻകോട്‌ ഹൗസ്‌,

ചിറ്റൂർ റോഡ്‌,

കൊച്ചി - 682 016.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited