Nov 19 08:09:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി.എം. സുഹറ

ബി.എം. സുഹറ

തിക്കോടിയിൽ ജനിച്ചു. വൈദ്യേരകത്ത്‌ മമ്മദുകുട്ടി ഹാജിയുടെയും ബടയക്കണ്ടി മാളിയേക്കൽ മറിയ ഉമ്മയുടെയും മകൾ. തിക്കോടി പ്രൈമറി സ്‌കൂൾ, കോഴിക്കോട്‌ പ്രോവിഡൻസ്‌ ഹൈസ്‌കൂൾ, പ്രോവിഡൻസ്‌ കോളജ്‌ എന്നിവിടങ്ങളിൽ പഠിച്ചു. കിനാവ്‌ എന്ന നോവലിന്‌ 1992-ൽ യുവസാഹിത്യകാരിക്കുളള ലളിതാംബിക അന്തർജന സ്‌മാരക പുരസ്‌കാരം കിട്ടി. കിനാവ്‌, മൊഴി, ഇരുട്ട്‌, നിലാവ്‌ (നോവൽ) മോയിച്ചി (ചെറുകഥകൾ), മലമുകളിലെ അപ്പൂപ്പൻ, തങ്കമോതിരം, കുട്ടികളുടെ അറബിക്കഥകൾ (ബാലസാഹിത്യം) എന്നിവ കൃതികൾ. കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി മലയാളം വിഭാഗം പ്രൊഫസർ ഡോ. എം.എം.ബഷീറാണ്‌ ഭർത്താവ്‌. കാർട്ടൂണിസ്‌റ്റ്‌ ബി.എം. ഗഫൂർ സഹോദരനും എഴുത്തുകാരി ഉമ്മി അബ്‌ദുളള സഹോദരിയുമാണ്‌.

കേരള ഗ്രന്ഥശാലാസംഘം എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം. രണ്ട്‌ ആൺകുട്ടികൾഃ അജ്‌മൽ ബഷീർ, അനീസ്‌ ബഷീർ.

വിലാസംഃ

മാളിയേക്കൽ

മലാപ്പറമ്പ്‌ പി.ഒ.

കോഴിക്കോട്‌-673 009


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited