Nov 14 02:32:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുലപതി കെ.എം. മുൻഷി

കുലപതി കെ.എം. മുൻഷി

ആധുനിക ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരൻ. സമുന്നതനായ അഭിഭാഷകനും തഴക്കംവന്ന രാഷ്‌ട്രതന്ത്രജ്‌ഞ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശില്‌പികളിലൊരാളും. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ശ്രീ അരവിന്ദന്റെ സ്വാധീനത്താൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുഖ്യ പോരാളിയായി. ഗാന്ധിജി, നെഹ്‌റു, ജിന്ന, തിലകൻ, ആനിബസന്റ്‌, സർദാർ പട്ടേൽ എന്നിവരുമായി ഉറ്റസമ്പർക്കം പുലർത്തി പ്രവർത്തിച്ചു. മഹാരാഷ്‌ട്ര മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി, കേന്ദ്രഭക്ഷ്യമന്ത്രി, ഉത്തർപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ നിസ്തുലമായ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ 1938-ൽ ഭാരതീയ വിദ്യാഭവൻ സ്‌ഥാപിച്ചു. നോവൽ, നാടകം, സ്‌മരണ, ചരിത്രം എന്നീ വിഭാഗങ്ങളിലായി ഗുജറാത്തിയിലും ഇംഗ്ലീഷിലും അനേകം ഗ്രന്ധങ്ങൾ രചിച്ചിട്ടുണ്ട്‌.

ശത്രുഘ്‌നൻ

1947-ൽ ജനിച്ചു. ബി.കോം.ബിരുദം. ആദ്യം എഫ്‌.എ.സി.ടിയിൽ ജോലി. പിന്നീട്‌ പന്ത്രണ്ടു കൊല്ലത്തോളം ഗൾഫിൽ. 1989 മുതൽ മാതൃഭൂമി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സഹപത്രാധിപരായിരുന്നു. നിഴലും നിഴലും, ആകാശത്തിന്റെ മൗനം, ഈശ്വരനും ഇന്ത്യയും മറ്റും, വി.ടി. സ്‌മാരക പുരസ്‌കാരം ലഭിച്ച സീത വരേണ്ടതായിരുന്നു, സമാന്തരങ്ങൾ, കടൽപോലെ കാമിനി (കഥകൾ), ഏതോ ഒരു ദിവസം (നോവൽ), അനാമിക (ലഘുനോവൽ), ഒരു ജന്മംകൂടി, സത്യഭാമ, മായാമുരളി (തർജമകൾ) എന്നിവ പ്രസിദ്ധപ്പെടുത്തി.

ഭാര്യഃ അമ്മു. മകൻഃ വിനയ.

വിലാസംഃ

2-എ ഐശ്വര്യ അപ്പാർട്ട്‌മെന്റ്‌സ്‌

ഐ.എം.എ. ഹാൾ റോഡ്‌, നടക്കാവ്‌

കോഴിക്കോട്‌ - 673 011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited