സർദാർ കെ.എം.പണിക്കർ (കെ.മാധവപ്പണിക്കർ)
1894-ൽ കാവാലം ചാലയംതറവാട്ടിൽ ജനനം. എം.എ.ഓക്സർ ബാർ അറ്റ് ലാ. എം.ആർ.എസ്. അലിഗർ സർവകലാശാലയിൽ ചരിത്രവകുപ്പ് തലവനായിരുന്നു. സ്വരാജ്യ, ഹിന്ദുസ്ഥാൻ ടൈംസ് പത്രങ്ങളുടെ എഡിറ്ററായിരുന്നു. 1928-ൽ കാശ്മീർ രാജാവിന്റെ ഉപദേഷ്ടാവ്. 1930-ൽ വട്ടമേസ സമ്മേളനത്തിൽ പങ്കെടുത്തു. 1933-ൽ പാട്യാല രാജാവിന്റെ വിദേശമന്ത്രി, 1942-ൽ ബിക്കാനീർ ദിവാൻ. യു.എസ്സിൽ ഇന്തിൻ പ്രതിനിധിസംഘത്തെ നയിച്ചു. ചൈന, ഫ്രാൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസിഡറായിരുന്നു. ജമ്മുകാശ്മീർ, മൈസൂർ സർവകലാശാലകളുടെ വൈസ്ചാൻസലറായിരുന്നിട്ടുണ്ട്. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അംഗമായിരുന്നു. ഇംഗ്ലീഷിൽ ചരിത്ര-രാഷ്ട്രസംബന്ധമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ ആദ്യപ്രസിഡന്റായിരുന്നു. മരണം 1963ൽ.
പ്രധാന കൃതികൾഃ തെരഞ്ഞെടുത്ത കവിതകൾ, യൂഡിപ്പസ്, പടിഞ്ഞാറെ മുറി, ബാലികാമതം, അപത്വഫലം, സ്വാതന്ത്ര്യസൗരഭം, ചിന്താതരംഗിണി, പറങ്കിപ്പടയാളി, ചാടുക്തിമുക്താവലി, ഹൈദർനായ്ക്കൻ, ഭൂപസന്ദേശം, ഉപന്യാസമാല, കേരളസിംഹം, മണ്ഡോദരി, കവിതാതത്ത്വനിരൂപണം, കവിതാകൗതുകം, പറങ്കിപരിണയം, ആത്മകഥ, ആപൽക്കരമായ യാത്ര, നാടകത്രയം, കുമാരസംഭവം, ചൈനയിലൂടെ ഒരു യാത്ര, ദൊരഗ്ഗിണി, ധൂമകേതു, സുകുമാരവിലാസം, ഇണപ്പക്ഷികൾ, കേരളസ്വാതന്ത്ര്യസമരം, ഇന്ത്യാചരിത്രാവലോകനം.