Sep 21 14:03:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എം.മൃത്യുഞ്ഞ്‌ജയൻ

വി.എം.മൃത്യുഞ്ഞ്‌ജയൻ

1954-ൽ ചേർത്തലയ്‌ക്കടുത്ത്‌ ചന്തിരൂർ ഗ്രാമത്തിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസവും തുടർന്ന്‌ കലാശാല വിദ്യാഭ്യാസവും 1982-ൽ പൂർത്തിയാക്കി. ഇംഗ്ലീഷ്‌ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും തത്ത്വശാസ്‌ത്രത്തിലും മാസ്‌റ്റർ ബിരുദങ്ങൾ. ബി.എഡ്‌.പരീക്ഷയും പാസായിട്ടുണ്ട്‌. ശൂന്യതയുടെ സിംഫണി, നിരൂപകന്റെ ആത്മഗീതങ്ങൾ, വിമർശനകലയിലെ ദാർശനിക പ്രശ്‌നങ്ങൾ എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. 1990-ൽ കേരള സാഹിത്യ അക്കാദമിയുടെ റിസർച്ച്‌ സ്‌കോളറായും 1991-ൽ കേന്ദ്ര ഗവ.ജൂനിയർ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. 1994-ൽ ആലപ്പുഴ റോട്ടറി ക്ലബ്ബിന്റെ ‘ബെസ്‌റ്റ്‌ ടീച്ചർ’ അവാർഡും 1995-ൽ ആൾ ഇന്ത്യാ ടീച്ചേഴ്‌സ്‌ അവാർഡ്‌ ഫെഡറേഷന്റെ ‘ഗുരുശ്രേഷ്‌ഠാ’ ബഹുമതിയും ലഭിച്ചു. വിമർശനകലയിലെ ദാർശനികപ്രശ്‌നങ്ങൾ 2002-ലെ മുണ്ടശ്ശേരി അവാർഡിനർഹമായി. ഇപ്പോൾ തേവര സേക്രട്ട്‌ ഹാർട്ട്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകൻ. ചന്തിരൂർ ദിവാകരൻ സഹോദരനാണ്‌.

ഭാര്യഃ ലതിക. മക്കൾഃ സന്ധ്യ, ശ്രീജിത്ത്‌.

വിലാസംഃ സന്ധ്യാഭവനം, അരൂർ പി.ഒ., ചേർത്തല - 688 534.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited