Sep 20 09:48:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നൊച്ചൂർ എൻ.എസ്‌.വെങ്കടരാമൻ

നൊച്ചൂർ എൻ.എസ്‌.വെങ്കടരാമൻ

1971-ൽ പാലക്കാട്‌ കൊടുവായൂരിൽ നൊച്ചൂർ എന്ന അഗ്രഹാരത്തിൽ ജനിച്ചു. ബാല്യകാലം മുതൽക്കേ അന്തർമുഖനായി സത്യദർശനത്തിന്‌ പ്രയത്‌നിച്ചിരുന്ന വെങ്കടരാമൻ ശ്രീമദ്‌ഭഗവദ്‌ഗീതയും, ഉപനിഷത്തുക്കളും, ശ്രീരാമകൃഷ്‌ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ മുതലായവരുടെ കൃതികളും ചെറുപ്പത്തിൽതന്നെ പഠിച്ചു. ഈശ്വരകൃപ ഒടുവിൽ അരുണാചലത്തിൽ ശ്രീരമണമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചു. അതോടെ ശ്രീ വെങ്കടരാമന്‌ ഗുരുവിനെ കണ്ടെത്തിയ നിർവൃതിയുണ്ടായി. ഈശ്വരപ്രേരണ വെങ്കടരാമനെ വേദാന്തപ്രഭാഷണരംഗത്തേക്ക്‌ നിർബന്ധമായി കൊണ്ടുവന്നു. ശ്രീരമണഗുരുവിന്റെ കൈയിൽ സ്വേച്ഛയറ്റ ഒരു യന്ത്രമായി ഇദ്ദേഹം ഭാരതത്തിലെങ്ങും സഞ്ചരിച്ച്‌ ആത്മാനുഭവത്തെക്കുറിച്ച്‌ ഭഗവദിച്ഛയാൽ പ്രഭാഷണങ്ങൾ ചെയ്‌തുവരുന്നു.

വിലാസം

നൊച്ചൂർ വില്ലേജ്‌,

കൊടുവായൂർ,

പാലക്കാട്‌ - 678 501.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited