Sep 20 05:45:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺ റസ്‌കിൻ (1819-1900)

ജോൺ റസ്‌കിൻ (1819-1900)

1819 ഫെബ്രുവരി 18-നു ജനിച്ചു. നിരൂപകൻ, ചിന്തകൻ, നോവലിസ്‌റ്റ്‌. ഓക്‌സ്‌ഫഡ്‌ യൂനിവേഴ്‌സിറ്റിയിൽ വിദ്യാഭ്യാസം. യൂറോപ്പിലൂടനീളം സഞ്ചരിച്ചു. ചിത്രകലയിലുളള അഭിനിവേശം ആധുനിക ചിത്രകാരൻമാർ എന്ന പഠനപരമ്പരയ്‌ക്കു പ്രേരകമായി. കല, സമ്പദ്‌ശാസ്‌ത്രം എന്നിവയിൽ അതീവ ഗ്രാഹ്യമുണ്ടായിരുന്നു. 1869 മുതൽ 1879 വരെ ഓക്‌സ്‌ഫഡിൽ ഫൈൻ ആർട്‌സ്‌ പ്രൊഫസറായിരുന്നു. പിന്നീട്‌ ജോലി രാജിവെച്ചു. ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരുന്നു. അൺറ്റു ദിസ്‌ ലാസ്‌റ്റ്‌ എന്ന പുസ്‌തകം ‘സർവോദയം’ എന്ന പേരിൽ ഗുജറാത്തി ഭാഷയിൽ ഗാന്ധിജി പ്രസിദ്ധപ്പെടുത്തി. ആദർശാത്മകമായ ഒരു ജീവിതം നയിക്കുന്നതിനും ധാർമികമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കുന്നതായിരുന്നു റസ്‌കിന്റെ രചനകൾ. 1900 ജനുവരി 20-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited