Nov 21 19:09:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അപ്പൻ തമ്പുരാൻ

 


അപ്പൻ തമ്പുരാൻ

കൊച്ചി രാജകുടുംബത്തിൽ 1875 നവംബർ 9-ന്‌ കൊച്ചിക്കാവ്‌ തമ്പുരാട്ടിയുടെയും പാഴൂർ പടുതോൾ തുപ്പൻ നമ്പൂതിരിപ്പാടിന്റെയും മകനായി ജനിച്ചു. ആശാൻ തമ്പാൻ, ഈച്ചരവാര്യർ, കല്ലിങ്കൽ രാമപ്പിഷാരടി എന്നിവരിൽനിന്നും സംസ്‌കൃതം പഠിച്ചു. 1894-ൽ പത്താം ക്ലാസ്സ്‌ ജയിച്ചശേഷം മദിരാശിയിൽ ബിരുദപഠനത്തിന്‌ ചേർന്നെങ്കിലും ബിരുദം എടുത്തില്ല. പിന്നീട്‌ തൃശ്ശൂർ താമസിക്കുമ്പോൾ അനന്തനാരായണശാസ്‌ത്രിയുടെ അടുത്ത്‌ വ്യാകരണവും ആറ്റൂരിന്റെ അടുത്ത്‌ തർക്കവും വെയ്‌ലൂർ ശങ്കരവാര്യരുടെ അടുത്ത്‌ അഷ്‌ടാംഗഹൃദയവും പഠിച്ചു. 1907-ൽ തൃശൂരിൽ അയ്യന്തോളിൽ കുമാരമന്ദിരം പണിയിച്ച്‌ അവിടെ താമസമാക്കി. ഗുരുവായൂരിനടുത്ത്‌ അമ്പാടി വടക്കെ മുടവക്കാട്ടിൽ നാനിക്കുട്ടി അമ്മയായിരുന്നു ഭാര്യ. വാർദ്ധക്യത്തിൽ പ്രമേഹരോഗത്തിന്‌ അടിപ്പെട്ട തമ്പുരാൻ 1941 ഒക്‌ടോബർ 19-ന്‌ മരിച്ചു.

പ്രധാന കൃതികൾഃ കുമുദം, കാലവിപര്യയം, മുന്നോട്ടുവീരൻ (നാടകങ്ങൾ) അപ്പൻ തമ്പുരാന്റെ സാഹിത്യശില്‌പം, തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കൊച്ചിരാജ്യചരിതങ്ങൾ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും, ഗദ്യമാലിക, മംഗളമാല (5 ഭാഗങ്ങൾ), സംഘക്കളി, സാഹിത്യശില്‌പം, മലയാള വ്യാകരണം, പ്രസ്ഥാന പഞ്ചകം (ഉപന്യാസം) ഭൂതരായർ (നോവൽ).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited