Sep 25 14:28:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഗതാ ക്രിസ്‌റ്റി

അഗതാ ക്രിസ്‌റ്റി

ഇംഗ്ലണ്ടിലെ ടൊർക്വായിലാണ്‌ 1890-ൽ അഗതാ ക്രിസ്‌റ്റി ജനിച്ചത്‌. അമേരിക്കക്കാരനായ ഫ്രെഡറിക്‌ മില്ലറാണ്‌ പിതാവ്‌. കുഞ്ഞായിരിക്കുമ്പോഴേ പിതാവ്‌ അന്തരിച്ചു. വീട്ടിൽത്തന്നെയായിരുന്നു വിദ്യാഭ്യാസം. വീടിന്റെ ഏകാന്തതയിൽ ബാല്യം കഴിച്ചുകൂട്ടിയ കാലത്ത്‌ വായന വലിയ താല്‌പര്യമായി. യക്ഷിക്കഥകളും പ്രേമകഥകളും ചാൾസ്‌ ഡിക്കൻസിന്റെ കൃതികളും ചെറുപ്പത്തിലേ വായിച്ചു തീർത്തു. ആർതർ കൊനാൻഡോയലിന്റെ ഷെർലക്‌ഹോംസ്‌ അഗതയെ ഏറെ ആകർഷിച്ചു. 1914-ൽ ആർച്ചീ ബാൾഡ്‌ എന്ന രാജസേനാംഗത്തെ ക്രിസ്‌റ്റി വിവാഹം ചെയ്‌തു. ഒന്നാംലോക യുദ്ധകാലത്ത്‌ ഒരു ആശുപത്രിയിൽ പ്രവർത്തിച്ചത്‌ പില്‌ക്കാലത്ത്‌ എഴുത്തിനെ സഹായിച്ചു. 1920-ൽ ആദ്യനോവൽ ‘സ്‌റ്റൈൽസിലെ ദുരന്തം’ പ്രസിദ്ധീകരിച്ചു. ആദ്യനോവലിൽ അവതരിപ്പിച്ച ബെൽജിയൻ ഡിറ്റക്‌ടീവ്‌ ആയ ഹെർക്യൂൾ പൊയ്‌റോട്ട്‌ വായനക്കാരുടെ ഹൃദയം കവർന്നു. 1922-ൽ രണ്ടാമത്തെ ഡിറ്റക്‌ടീവ്‌ നോവൽ ‘രഹസ്യപ്രതിയോഗി’ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലൂടെ അവർ മറ്റൊരു ഡിറ്റക്‌ടീവിനെ പരിചയപ്പെടുത്തി - മിസ്‌.ജെയ്‌ൻ മാർപ്പിൾ. ബഹുഭൂരിപക്ഷം കുറ്റാന്വേഷണ നോവലിസ്‌റ്റുകളും പുരുഷന്മാരെ ഡിറ്റക്‌ടീവുകളായി അവതരിച്ചപ്പോൾ വിചിത്രസ്വഭാവിയായ ഒരു സ്‌ത്രീ ഡിറ്റക്‌ടീവായ മിസ്‌.മാർപ്പിളിനെ അഗതാ ക്രിസ്‌റ്റി അവതരിപ്പിച്ചപ്പോൾ വായനക്കാർ അതിനെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. 1976 ജനുവരി 12ന്‌ അന്തരിക്കുന്നതിനിടെ അവർ 70-ഓളം ഡിറ്റക്‌ടീവ്‌ നോവലുകളും 100-ൽ ഏറെ കഥകളും എഴുതി. പതിനാലു നാടകങ്ങൾ രചിച്ചതിൽ എലിക്കെണി ലണ്ടനിൽ 30 വർഷത്തോളം തുടർച്ചയായി അരങ്ങേറിയിട്ടുണ്ട്‌. മേരി വെസ്‌റ്റ്‌ മാക്കോട്ട്‌ എന്ന അപരനാമത്തിൽ 6 റൊമാന്റിക്‌ നോവലുകളും അഗതാ ക്രിസ്‌റ്റി മല്ലോവൻ എന്ന പേരിൽ മറ്റു നാലു കൃതികൾകൂടിയും ഇവരുടേതായുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited