Nov 15 06:17:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.എൻ.ശശിധരൻ

ഡോ.എം.എൻ.ശശിധരൻ

1951 ഏപ്രിൽ 15-ന്‌ കോട്ടയത്ത്‌ ജനിച്ചു. അച്‌ഛൻ വൈദ്യകലാനിധി സി.എൻ. നാരായണൻ. അമ്മ പ്രശസ്‌ത ആയുർവ്വേദ ഭിഷഗ്വരൻ പി.എൻ.അപ്പാവു വൈദ്യരുടെ പുത്രി ശാരദ. തിരുവനന്തപുരം ഗവ.ആയുർവ്വേദ കോളജിൽനിന്നും 1977-ൽ ബാച്ചിലർ ഒഫ്‌ ആയുർവ്വേദിക്‌ മെഡിസിൻ ഡിഗ്രി കരസ്ഥമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുർവ്വേദ കോളജിൽ രസതന്ത്രം ഡെമോൺസ്‌ട്രേറ്ററായും, ഗവൺമെന്റ്‌ ഒഫ്‌ ഇൻഡ്യ ഹെൽത്ത്‌ ആന്റ്‌ ഫാമിലി വെൽഫെയർ ഡിപ്പാർട്ട്‌മെന്റിൽ മെഡിക്കലാഫീസറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ കോട്ടയത്ത്‌ അപ്പാവു വൈദ്യൻ ആയുർവ്വേദിക്‌ മെഡിക്കൽസ്‌ എന്ന സ്ഥാപനത്തിലൂടെ ചികിത്സാവൃത്തി നടത്തുന്നു. ആയുർവ്വേദ ശാസ്‌ത്രമാസികകളിൽ ലേഖനങ്ങൾ എഴുതാറുണ്ട്‌. ഡി.സി.ബുക്‌സ്‌ പ്രസിദ്ധീകരിച്ച ആയുർവ്വേദ തരംഗം-രോഗവും ചികിത്സയും എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളിൽ ഒരാളാണ്‌. രക്തസമ്മർദ്ദം, മഞ്ഞപ്പിത്തം, അർശസ്‌, പ്രമേഹം എന്നീ പേരുകളിൽ കേരള സംസ്ഥാന സാക്ഷരതാ മിഷനുവേണ്ടി നാല്‌ ലഘുഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited