Nov 15 20:21:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി. കമലമ്മ

ജി. കമലമ്മ

1930 ഒക്‌ടോബറിൽ കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ചു. ബി.എ.,ബി.റ്റി. ബിരുദങ്ങൾ നേടിയശേഷം കേരളത്തിൽ വികസനവകുപ്പിൽ സോഷ്യൽ എഡ്യുക്കേഷൻ ഓർഗനൈസറായി പത്തുവർഷം സേവനം അനുഷ്‌ഠിച്ചു. തുടർന്ന്‌ ഇരുപത്തിനാലു വർഷം അദ്ധ്യാപികയായിരുന്നു. അദ്ധ്യാപകരുടെ പ്രശസ്‌ത സേവനത്തിനുളള 1985-‘86-ലെ അവാർഡു ലഭിച്ചു. 1987-ൽ സർവീസിൽനിന്നു പിരിഞ്ഞു. ഇൻഡ്യാ ഗവൺമെന്റിന്റെ നവസാക്ഷരഗ്രന്ഥത്തിനുളള 1956-ലെയും 1964-ലെയും അവാർഡുകളും കേരള സാഹിത്യഅക്കാദമിയുടെ 1965-ലെ ബാലസാഹിത്യത്തിനുളള അവാർഡും ലഭിച്ചിട്ടുണ്ട്‌.

കൃതികൾഃ കസ്‌തൂരിബായി ഗാന്ധി, സരോജിനി നായിഡു, ശ്രീനാരായണഗുരു ജീവിതവും ദർശനവും, എൻ.ഗോപാലപിളള (ജീവചരിത്രം), റോബിൻസൺ ക്രൂസോ, ഇലിയഡ്‌, ഒഡീസി (വിവർത്തനം), നാടുണരുന്നു, ഇലിയഡ്‌, മഹാത്മാഗാന്ധി, പുണ്യതീർത്ഥം (ബാലസാഹിത്യം), ശ്രീനാരായണന്റെ ക്ഷേത്രസങ്കല്പം, ആശാൻ സാഹിത്യപ്രവേശിക, ഉളളൂർ സാഹിത്യപ്രവേശിക, മലയാളഭാഷയുടെ അടിവേരുകൾ (പഠനം), ശ്രീനാരായണഗുരു, ഗുജറാത്തും മഹാരാഷ്‌ട്രവും, അറിവുളള അമ്മമാർ, അഗതികളുടെ അമ്മ, ടാഗോർ (നവസാക്ഷരസാഹിത്യം).

ഭർത്താവ്‌ ഃ കെ.ശ്രീഹർഷൻ.

മക്കൾ ഃ രാജീവൻ, ഡോ.ഇന്ദുലേഖ, ഡോ.ഇന്ദുമതി.

വിലാസം

നവമാലിക,

ഇന്ദിരാനഗർ,

പേരൂർക്കട,

തിരുവനന്തപുരം - 695 005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited