Nov 16 17:03:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസഫ്‌ മറ്റം

ജോസഫ്‌ മറ്റം

ചേർപ്പുങ്കൽ (പാലാ) മറ്റത്തിൽ അബ്രാഹമിന്റെയും അന്നമ്മയുടെയും മകൻ. പാലാ സെന്റ്‌ തോമസ്‌ കോളജിൽനിന്ന്‌ 1954-ൽ ഒന്നാം ക്ലാസ്സോടെ ബി.എ. പാസ്സായി. ഒരു വർഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തിൽ സബ്‌ എഡിറ്റർ. 1967-ൽ ചങ്ങനാശ്ശേരി എസ്‌.ബി. കോളജിൽനിന്ന്‌ എം.എ, തുടർന്ന്‌ പാലാ സെന്റ്‌ തോമസ്‌ കോളജിൽ പ്രൊഫസർ. 1986-ൽ റിട്ടയർ ചെയ്‌തു. നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ. കസൻദ്‌ സാക്കീസിന്റെ ഗോഡ്‌സ്‌ പോപ്പർ, കാതറീൻ ഹ്യൂമിന്റെ നൺസ്‌ സ്‌റ്റോറി, ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ, ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ദിരാഗാന്ധി തുടങ്ങി 30-ൽ പരം കൃതികൾ വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യ ഃ പരേതയായ ലീലാമ്മ നെടുന്തകിടി

മക്കൾ ഃ ബോബി, ഗീതാഞ്ഞ്‌ജലി, മാത്തുക്കുട്ടി

വിലാസംഃ വെട്ടിമുകൾ, ഏറ്റുമാനൂർ, കോട്ടയം - 686 631.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited