Sep 19 05:30:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗുർദയാൽ സിംഗ്‌

ഗുർദയാൽ സിംഗ്‌

1933-ൽ പഞ്ചാബിലെ സംഗരൂർ ജില്ലയിലെ ഭൈണി ഫത്തേഹ്‌ജില്ലയിലായിരുന്നു ഗുർദയാലിന്റെ ജനനം. അച്ഛൻ ആശാരിപ്പണിയെടുത്താണ്‌ കുടുംബം പുലർത്തിയത്‌. പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ ഗുർദയാലിന്‌ പഠനം നിർത്തേണ്ടിവന്നു. കുടുംബത്തിന്റെ ഉപജീവനത്തിന്‌ ഈ ബാലനും പണിയെടുക്കേണ്ട സാഹചര്യമുണ്ടായി. പണിയെടുത്ത്‌ കഴിയുമ്പോഴും പഠിച്ചുയരാൻ അധ്യാപകനായിരുന്ന മദൻലാൽ ശർമ്മ ഗുർദയാലിനെ സഹായിച്ചു. പിന്നീട്‌ ആശാരിപ്പണി വിട്ട്‌ പ്രൈമറി അദ്ധ്യാപകനാകാൻ അദ്ദേഹത്തിന്‌ സാധിച്ചു. പ്രൈവറ്റായുളള പഠനം ജോലിയിൽ ഉയർച്ച നേടാനും ഒടുവിൽ പ്രൊഫസർ പദവിവരെയെത്താനും അദ്ദേഹത്തെ സഹായിച്ചു. സാഹിത്യരംഗത്ത്‌ ഗണ്യമായ സംഭാവനകൾ നൽകാൻ വായനയും അനുഭവങ്ങളും ജീവിത നിരീക്ഷണവും സാമൂഹ്യബോധവും ഗുർദയാലിനെ തുണച്ചു. ചെറുകഥ, നോവൽ, നാടകം, ഉപന്യാസം, ബാലസാഹിത്യം, വിവർത്തനം എന്നീ മേഖലകളിൽ അദ്ദേഹം കൃതികൾ രചിച്ചു. ധാരാളം ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. 1999-ലെ ജ്‌ഞ്ഞാനപീഠം അവാർഡ്‌ ലഭിച്ചതോടെ ഭാരതീയ സാഹിത്യരംഗത്ത്‌ ഗുർദയാൽസിംഗ്‌ കൂടുതൽ ശ്രദ്ധേയനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited