Nov 20 13:13:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വിജയാലയം ജയകുമാർ

ഡോ. വിജയാലയം ജയകുമാർ

1924-ൽ തിരുവനന്തപുരം നന്ദിയോട്‌ പച്ച എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ കൃഷ്‌ണപ്പണിക്കർ, മാതാവ്‌ കുഞ്ഞിഅമ്മ. പച്ച പ്രൈമറി സ്‌കൂൾ, നന്ദിയോട്‌ എസ്‌.കെ.വി. സ്‌കൂൾ, പട്ടം മലയാളം ഹൈസ്‌ക്കൂൾ, നെടുമങ്ങാട്‌ ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്‌, യൂണിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

ബി.ഇ. ഓണേഴ്‌സ്‌, എം.എ., എം. ലിറ്റ്‌; പിഎച്ച്‌.ഡി. എന്നീ സർവകലാശാല ബിരുദങ്ങൾ.

ഹൈസ്‌ക്കൂൾ അദ്ധ്യാപകൻ, കേരള യൂണിവേഴ്‌സിറ്റിയിൽ മലയാളം മഹാനിഘണ്ടു ഓഫീസ്‌, പൗരസ്‌ത്യ ഭാഷാ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ റിസർച്ച്‌ ഓഫിസർ, അനൗപചാരിക വിദ്യാഭ്യാസ മേഖലയിൽ ജോയിന്റ്‌ ഡയറക്‌ടറായും ഔദ്യോഗിക ജീവിതം നയിച്ചു.

വിശിഷ്‌ട വ്യക്തികൾ, ബഷീറിന്റെ കഥാസാഹിത്യം, ആത്മകഥാ സാഹിത്യം, ശ്രീനാരായണഗുരു ഒരു സമഗ്രപഠനം, പ്രേമവും വിശ്വസാഹിത്യകാരന്മാരും, പുട്ടപർത്തിയിലെ അവതാരമൂർത്തി. ശ്രി ഷിർദ്ദി സായി ബാബ, അസ്‌ത്രം, അടർക്കളം, ​‍ാലിയാത്ത ശില, അരുവിപ്പുറം, ആർദ്രത, ആത്മദുഃഖം എന്റെ സുഖം, ലക്ഷ്‌മണ വിഷാദം, അഞ്ഞ്‌ജനക്കല്ല്‌, ഇന്റർവ്യൂ, കഥപറയുന്ന രാവുകൾ, കളളനോട്ടുകൾ, ജീവിക്കാൻ അല്‌പം വൈകി, അക്കാദമി അവാർഡ്‌, സ്വാതന്ത്ര്യപ്പുലരി, സലീമ, ഓർമ്മകളുടെ ചെപ്പു തുറക്കുമ്പോൾ, ഫലിത സാഹിത്യം നൂറ്റാണ്ടുകളിൽ കൂടി, കാലവീഥിയിലെ കാല്‌പാടുകൾ തുടങ്ങി നോവൽ, കഥ, നാടകം, ഗവേഷണപ്രബന്ധം, കവിത, ബാലസാഹിത്യം ലേഖനസമാഹാരം എന്നീ സാഹിത്യശാഖകളിൽ നാല്‌പതോളം കൃതികൾ രചിച്ചിട്ടുണ്ട്‌. ഉയണഎവആഖപാവരലഎ വണ ഖവഐനപഷൈ നേപപ ൺമനമറമണമ ർയനയഷ ം ശനവഎവസമാ ​‍േഎയകറ എന്നിവ ഇംഗ്ലീഷിൽ നിന്നു രചിച്ച കൃതികളാണ്‌. വിവിധ സാഹിത്യ സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നു പതിനഞ്ചോളം പുരസ്‌കാരങ്ങൾക്കു അർഹത നേടുകയുണ്ടായി.

സഹധർമ്മിണിഃ പി. ജഗദമ്മ

മക്കൾ ഃ ജയശ്രീ, കൃഷ്‌ണകുമാർ

വിലാസം;

വിജയാലയം,

പേരൂർക്കട, തിരുവനന്തപുരം - 5

ഫോൺ ഃ 0471 - 434031


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited