Sep 24 07:30:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.കേശവൻ (1891-1969)

സി.കേശവൻ (1891-1969)

നിർഭയനായ രാഷ്‌ട്രീയനേതാവും കർക്കശനായ ആദർശവാദിയും. അധ്യാപകൻ, അഭിഭാഷകൻ, രാഷ്‌ട്രീയനേതാവ്‌, തിരു-കൊച്ചി മുഖ്യമന്ത്രി, കൗമുദിയുടെ സ്ഥാപകപത്രാധിപർ എന്നീ നിലകളിൽ പ്രശസ്‌തൻ. കൊല്ലത്ത്‌ മയ്യനാട്ട്‌ ‘തട്ടാന്റെ കിഴക്കതിൽ’ വീട്ടിൽ 1891 മേയ്‌ 23-ന്‌ ജനനം. എറണാകുളം മഹാരാജാസ്‌ കോളജ്‌, മയ്യനാട്‌ ഇംഗ്ലീഷ്‌ സ്‌കൂൾ, പാലക്കാട്‌ ബാസൽമിഷൻ സ്‌കൂൾ, മാവേലിക്കര ഇംഗ്ലീഷ്‌ സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകൻ. തിരുവനന്തപുരത്ത്‌ നിയമവിദ്യാഭ്യാസം നടത്തിക്കൊണ്ടിരിക്കെ മദ്യവർജ്ജനപ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ അറസ്‌റ്റും തുടർന്ന്‌ ജയിൽശിക്ഷയും അനുഭവിച്ചു. 1948-ൽ പട്ടം മന്ത്രിസഭയിൽ അംഗം, 1951-52 കാലത്ത്‌ തിരു-കൊച്ചി മുഖ്യമന്ത്രി. 1969 ജൂലൈ 7-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited