Nov 19 20:46:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.സി. ചാക്കോ

എം.സി. ചാക്കോ

1937 ഓഗസ്‌റ്റ്‌ 21 ന്‌ നീണ്ടൂർ ഗ്രാമത്തിലെ മണ്ണാർക്കാട്ടിൽ തറവാട്ടിൽ ജനിച്ചു. പിതാവ്‌ഃ പോത്തൻ ചാക്കോ (1951-ൽ നിര്യാതനായി) മാതാവ്‌ഃ മറിയാമ്മ.

ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പിൽ വർക്‌സ്‌ സൂപ്രണ്ട്‌ തസ്‌തികയിൽ സേവനം ചെയ്യവേ പോസ്‌റ്റ്‌ ആന്റ്‌ ടെലഗ്രാഫ്‌ ഡിപ്പാർട്ടുമെന്റിൽ ചേർന്നു. മുപ്പതു വർഷത്തെ സേവനത്തിനുശേഷം കോട്ടയം ആർ.എം.എസ്സിൽനിന്ന്‌ സ്വമേധയാ വിരമിച്ചു. 1989 മുതൽ ന്യൂയോർക്കിൽ താമസിച്ചുകൊണ്ട്‌ വിവിധ ഭൂഖണ്ഡങ്ങളിൽ സഞ്ചരിച്ച്‌ യാത്രാവിവരണഗ്രന്ഥങ്ങൾ രചിക്കുന്നു. അമേരിക്ക സ്വാതന്ത്ര്യത്തിന്റെ കാട്‌, കാനഡഃ ഭൂമിയുടെ ധാന്യപ്പുര, മെക്‌സിക്കോഃ ചരിത്രം ഉറങ്ങുന്ന ഭൂമി, ഇസ്രായേൽ യാത്ര എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അമേരിക്ക സ്വാതന്ത്ര്യത്തിന്റെ കാട്‌, കാനഡഃ ഭൂമിയുടെ ധാന്യപ്പുര എന്നീ കൃതികൾക്ക്‌ യഥാക്രമം 1996ലെയും 1998ലെയും ഫൊക്കാന സാഹിത്യ അവാർഡ്‌ ലഭിച്ചു. ‘ഇസ്രായേൽ യാത്ര’ അഖില കേരള ബാലജനസഖ്യം അവാർഡിനർഹമായി. ഭാര്യ ഃ അത്തിമറ്റത്തിൽ അന്നമ്മ. റിട്ടയേർഡ്‌ ഹിന്ദി അദ്ധ്യാപിക. മക്കൾ ഃ ബിനോയ്‌ ജയിംസ്‌, ബീന, ബിന്ദു, ബിനു മോൾ.

വിലാസം

മണ്ണാർക്കാട്ടിൽ

നീണ്ടൂർ പി.ഒ.

കോട്ടയം 686601


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited