Nov 19 02:59:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.ജോസഫ്‌

എം.കെ.ജോസഫ്‌

പ്രഗല്‌ഭനായ പോലീസ്‌ ഓഫീസർ, നാടകചിന്തകൻ, സാഹിത്യകാരൻ, കായികകേരളത്തിന്റെ പുരസ്‌കർത്താവ്‌. 1931 ജൂലൈ 20-ന്‌ കാഞ്ഞിരപ്പളളിക്കു സമീപം ചെറുവളളിൽ ജനിച്ചു. മദ്രാസ്‌ ലയോള കോളജിൽനിന്ന്‌ ധനതത്ത്വശാസ്‌ത്രം, രാഷ്‌ട്രമീമാംസ എന്നിവ ഐച്ഛികമായെടുത്ത്‌ ബി.എ.(ഓണേഴ്‌സ്‌) പരീക്ഷ പാസ്സായി. മത്സരപ്പരീക്ഷവഴി 1954-ൽ ഐ.പി.എസ്സിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിയഞ്ചു വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കേരള പോലീസിന്റെ എല്ലാ വിഭാഗങ്ങളിലും സേവനമനുഷ്‌ഠിച്ചു. അഞ്ചു വർഷക്കാലം കേരള സംസ്ഥാന പോലീസ്‌ ഡയറക്‌ടർ ജനറലായിരുന്നു. കെ.എസ്‌.ആർ.ടി.സി. ജനറൽ മാനേജർ, സ്‌റ്റേറ്റ്‌ ഫാമിങ്ങ്‌ കോർപ്പറേഷൻ മാനേജിങ്ങ്‌ ഡയറക്‌ടർ എന്നിങ്ങനെ വിവിധ നിലകളിൽ സേവനമനുഷ്‌ഠിച്ചു. രണ്ടുതവണ പ്രശസ്‌തസേവനത്തിനുളള ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡുകൾക്ക്‌ അർഹനായി. വിവിധ സ്‌പോർട്‌സ്‌ സംഘടനകളുടെയും കലാസംഘടനകളുടെയും നേതൃസ്ഥാനത്ത്‌ സജീവമായി പ്രവർത്തിച്ചിരുന്നു. സംഗീത നാടക അക്കാദമി അദ്ധ്യക്ഷനായും സേവനമനുഷ്‌ഠിച്ചു. ‘ഗ്രൂണോയുടെ കഥ’ എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഭാര്യ മറിയാമ്മ ജോസഫ്‌ 2001-ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited