Sep 20 04:52:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.പി.വി.മോഹനൻ

 

By the same author


ഡോ.പി.വി.മോഹനൻ

കണ്ണൂർ ജില്ലയിൽ ശ്രീകണ്‌ഠാപുരത്തെ ചെപ്പറമ്പ്‌ എന്ന സ്ഥലത്ത്‌ നാരായണൻനായരുടെയും മീനാക്ഷിയുടെയും മകനായി 1962-ൽ ജനിച്ചു. 1990-ൽ മണ്ണുത്തി വെറ്ററിനറി കോളജിൽനിന്നും വെറ്ററിനറി സയൻസിൽ ഡിഗ്രിയെടുത്തു. 12 വർഷം സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജനായി ജോലി ചെയ്‌തു. ഇപ്പോൾ തളിപ്പറമ്പ്‌ വികസന പരിശീലനകേന്ദ്രത്തിൽ ലക്‌ചററായി ജോലിചെയ്യുന്നു. അറിയപ്പെടുന്ന ഫാം ജേണലിസ്‌റ്റായ ഇദ്ദേഹത്തിന്റെ മുന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആടുവളർത്തൽ മേഖലയിൽ വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. ആടുവളർത്തലിൽ കർഷകക്കൂട്ടായ്‌മയായ ‘ഗോട്ട്‌ ബ്രീഡേഴ്‌സ്‌ അസോസിയേഷൻ’ എന്ന നൂതന സംരംഭത്തിനു തുടക്കം കുറിച്ചത്‌ ഇദ്ദേഹമാണ്‌. 1995-ലും 2002-ലും കേരള സർക്കാർ ഗുഡ്‌ സർവ്വീസ്‌ എൻട്രി നല്‌കി ആദരിച്ചു. മൂന്നു തവണ ഫാം ജേണലിസത്തിന്‌ സംസ്ഥാന അവാർഡ്‌ ലഭിക്കുകയുണ്ടായി. ഫാം ഫോട്ടോഗ്രഫിയിലും നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. ക്ഷീരവികസനവകുപ്പിൽ ഡയറി എക്‌സ്‌റ്റൻഷൻ ഓഫീസറായ രാജശ്രീ കെ.മേനോനാണ്‌ ഭാര്യ. അശ്വനി, അക്ഷയ്‌ എന്നിവർ മക്കൾ. ഇപ്പോൾ പാപ്പിനിശ്ശേരിയിലുളള വേളാപുരത്ത്‌ താമസം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited