Sep 23 18:37:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എ.എം.ഉണ്ണിക്കൃഷ്‌ണൻ

ഡോ.എ.എം.ഉണ്ണിക്കൃഷ്‌ണൻ

ബാലരാമപുരം പേഴൂർക്കോണത്തു ലക്ഷ്‌മീനിലയത്തിൽ പി.മാധവൻനായരുടെയും ബി.അരുന്ധതിയമ്മയുടെയും മകനായി 1963 ഒക്‌ടോബർ 23-ന്‌ ജനിച്ചു. കേരള സർവകലാശാലയിൽനിന്ന്‌ ഇംഗ്ലീഷ്‌ ബി.എ., ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ മലയാളം എം.എ., പ്രശസ്‌തമായ നിലയിൽ എം.ഫിൽ., പി.എച്ച്‌.ഡി എന്നീ ബിരുദങ്ങൾ സമ്പാദിച്ചു. 1987 മുതൽ 1996 വരെ കോട്ടയം ജില്ലയിലെ പാമ്പാടി കെ.ജി.കോളജിൽ അദ്ധ്യാപകനായിരുന്നു. തുടർന്ന്‌ കോട്ടയം ബസേലിയസ്‌ കോളജിൽ. ശ്രീനാരായണതീർത്ഥപാദരുടെ ‘ഒഴിവിലൊടുക്കം അഥവാ ശിവബോധചന്ദ്രിക’, ‘കൈവല്യനവനീതം’, ‘സൂര്യകാന്തി’ എന്നീ കൃതികൾ എഡിറ്റുചെയ്‌തു പ്രസിദ്ധപ്പെടുത്തി. 2003-ലെ ഡോ.കെ.എം.ജോർജ്‌ ഗവേഷണ പുരസ്‌കാരത്തിന്‌ അർഹനായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited