Sep 21 16:16:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ (1894-1950)

ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ (1894-1950)

ബംഗാളിലെ മുരതിപൂർ ഗ്രാമത്തിൽ 1894-ൽ ജനിച്ചു. അച്‌ഛൻഃ മഹാനന്ദബാനർജി. അമ്മഃ മൃണാളിനി. കൽക്കട്ടയിൽനിന്നും ബി.എ. ഡിസ്‌റ്റിങ്ങ്‌ഷനോടെ പാസായശേഷം എം.എ-നിയമവിദ്യാർത്ഥിയായി. ഭാര്യ ഗൗരിയുടെ ആകസ്‌മിക നിര്യാണത്തെത്തുടർന്ന്‌ പഠനം ഉപേക്ഷിച്ച്‌ സ്‌കൂൾമാസ്‌റ്ററായി. പ്രൈവറ്റ്‌ ട്യൂട്ടർ, പ്രൈവറ്റ്‌ സെക്രട്ടറി, സ്‌കൂൾ അധ്യാപകൻ എന്നിങ്ങനെ തൊഴിലെടുത്തു. ആദ്യകഥ ഉപേക്ഷിത. ഏറെ പ്രസിദ്ധമായ പാഥേർപാഞ്ചാലി, ആരണിക്‌, ആദർശ ഹിന്ദു ഹോട്ടൽ എന്നീ നോവലുകളുൾപ്പെടെ 70-ഓളം കൃതികൾ രചിച്ചിട്ടുണ്ട്‌. ചെറുകഥാസമാഹാരം, നോവൽ, സഞ്ചാരക്കുറിപ്പുകൾ, സ്‌മരണ, കത്തുകൾ, ആത്മകഥാത്മകരചനകൾ, വിവർത്തനങ്ങൾ എന്നീ വിഭാഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്‌. കൂടാതെ ഒരു ബംഗാളി വ്യാകരണവും എഴുതിയിട്ടുണ്ട്‌.

ത്രോംബോസിസ്‌ പിടിപെട്ട്‌ 1950 നവംബർ 1ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited