Sep 22 22:44:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രഞ്ഞ്‌ജിത്‌

 

By the same author


രഞ്ഞ്‌ജിത്‌

1964 സപ്‌തംബർ 5 ന്‌ ബാലുശ്ശേരിയിൽ ജനിച്ചു. അച്‌ഛൻഃ കരുമല ബാലകൃഷ്‌ണൻ. അമ്മഃ പത്മാവതിയമ്മ. 1985-ൽ തൃശൂർ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്നും നാടക പഠനത്തിനുളള ബിരുദം. ആദ്യസിനിമ 1987-ൽ ‘ഒരു മെയ്‌മാസപ്പുലരിയിൽ’. തിരക്കഥാകൃത്തെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശികവാർത്തകൾ, ജോർജ്ജ്‌കുട്ടി കെയർഓഫ്‌ ജോർജ്ജ്‌കുട്ടി, ദേവാസുരം, മായാമയൂരം, ആറാം തമ്പുരാൻ, നരസിംഹം, സമ്മർ ഇൻ ബത്‌ലഹേം എന്നിവയാണ്‌. സംവിധാനവും രചനയും നിർവഹിച്ച ചിത്രങ്ങൾഃ രാവണപ്രഭു, നന്ദനം, മിഴിരണ്ടിലും. രാവണപ്രഭുവിന്‌ 2001-ലെ കലാമൂല്യവും ജനപ്രീതിയുമുളള ചിത്രത്തിനുളള സ്‌റ്റേറ്റ്‌ അവാർഡും ക്രിട്ടിക്‌സ്‌ അവാർഡും ലഭിച്ചു. നന്ദനത്തിന്‌ 2002-ലെ മികച്ച ചിത്രത്തിനുളള ക്രിട്ടിക്‌സ്‌ അവാർഡ്‌, മികച്ച സംവിധായകനുളള രാമുകാര്യാട്ട്‌ അവാർഡ്‌, മികച്ച ചിത്രം, മികച്ച നടി എന്നിവക്കുളള ഏഷ്യാനെറ്റ്‌ ലക്‌സ്‌ അവാർഡ്‌, മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച നടി, മികച്ച ഗാനരചയിതാവ്‌, മികച്ച ക്യാമറാമാൻ എന്നിവക്കുളള മാതൃഭൂമി മെഡിമിക്‌സ്‌ അവാർഡ്‌, മികച്ച മലയാള ചിത്രത്തിനുളള ഫിലിം ഫെയർ അവാർഡ്‌, മികച്ച നടി, മികച്ച സംഗീതസംവിധായകൻ എന്നിവക്കുളള സ്‌റ്റേറ്റ്‌ അവാർഡ്‌ എന്നിവ ലഭിച്ചു.

ഭാര്യ ഃ ശ്രീജ

മക്കൾ ഃ അഗ്നിവേശ്‌, അശ്വഘോഷ്‌

വിലാസം

നമ്പർ - 30,

സ്‌കൈലൈൻ മെഡോസ്‌,

സിവിൽ സ്‌റ്റേഷൻ,

കോഴിക്കോട്‌ -20.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited