Sep 25 19:17:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി.രാമകൃഷ്‌ണൻ

കെ.വി.രാമകൃഷ്‌ണൻ

മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ ജനിച്ചു. അമ്മഃ കെ.വി. പാർവതി വാരസ്യാർ. അച്ഛൻഃ എം.രാഘവവാരിയർ. 1954 മുതൽ 1962 വരെ സർക്കാർ ഉദ്യോഗസ്ഥൻ. തുടർന്നായിരുന്നു എറണാകുളം മഹാരാജാസ്‌ കോളേജിൽ ഉപരിപഠനം. 1966-67 ൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1988-ൽ ഗുരുവായൂർ ശ്രീകൃഷ്‌ണാ കോളെജിൽ പ്രൊഫസറായിരിക്കെ സ്വമേധയാ വിരമിച്ച്‌ മാതൃഭൂമിയിൽ ആഴ്‌ചപ്പതിപ്പിന്റെ അസിസ്‌റ്റന്റ്‌ എഡിറ്ററായി ചേർന്നു. കേരളസാഹിത്യഅക്കാദമി അവാർഡു നേടിയ അക്ഷരവിദ്യ, കനകശ്രീ അവാർഡു നേടിയ കൊട്ടും ചിരിയും, കക്കാട്‌ അവാർഡും സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാഹിത്യപുരസ്‌കാരവും നേടിയ രാജശില്‌പി, എന്നിവയ്‌ക്കുപുറമെ, വരണ്ട ഗംഗ, അഗ്‌നിശുദ്ധി, കെടാവിളക്ക്‌, നാഴികവട്ട, ചതുരംഗം, പുതിയ സാരഥി മുതലായ മുഖ്യകവിതാസമാഹാരങ്ങൾ. കവിതയും താളവും, കാവ്യചിന്തകൾ തുടങ്ങിയ ലേഖനസമാഹാരങ്ങൾ. ഡ്രാക്കുള, കനകാഭരണം, രവീന്ദ്രനാഥടാഗോർ തുടങ്ങിയ തർജമകൾ-മൊത്തം ഇരുപത്തഞ്ചിലധികം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ‘ഭ്രാന്തി’യാണ്‌ ഏറ്റവും പുതിയ കവിതാസമാഹാരം.

ഭാര്യ ഃ പി.ശാന്ത

മക്കൾ ഃ ഉമ, വേദ

വിലാസം

അപൂർണ,

കോട്ടപ്പടി,

കോട്ടയ്‌ക്കൽ, മലപ്പുറം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited