Sep 22 07:10:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കരൂർ ശശി

 

By the same author


കരൂർ ശശി

കവി, നോവലിസ്‌റ്റ്‌, കലാവിമർശകൻ. 35 വർഷത്തെ പത്രപ്രവർത്തനം. ഏറ്റവും ഒടുവിൽ 20 വർഷം ‘മാതൃഭൂമി’ പത്രാധിപസമിതിയിൽ. 1939 മാർച്ച്‌ 13-ന്‌ തിരുവനന്തപുരം താലൂക്കിലെ പോത്തൻകോട്‌ കരൂർ രാമപുരത്ത്‌ ജനനം. അച്‌ഛൻ കെ.രാഘവൻപിളള. അമ്മ ജി.മാധവിയമ്മ.

മണക്കും കല്ലുകൾ, അറിയാമൊഴികൾ, ശ്യാമപക്ഷം, ഇന്ദ്രനീലം തുടങ്ങിയ കവിതാ സമാഹാരങ്ങളും ശ്രാവസ്‌തിയിലെ സീത എന്ന ഖണ്ഡകാവ്യവും തികച്ചും വ്യക്തിപരം, മെതിയടിക്കുന്ന്‌ എന്നീ നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കവിതയ്‌ക്ക്‌ നാല്‌ പുരസ്‌കാരങ്ങൾ. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറൽ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്‌. കേരള ഗവൺമെന്റിന്റെ ഫിലിം അവാർഡ്‌ കമ്മിറ്റിയിൽ രണ്ട്‌ തവണ അംഗമായിരുന്നു.

വിലാസം

‘തിങ്കൾ’,

കുമാരപുരം,

മെഡിക്കൽ കോളജ്‌ പി.ഒ.

തിരുവനന്തപുരം - 695 011.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited