Nov 17 19:02:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ കെ.മാനുവൽ

ജോസ്‌ കെ.മാനുവൽ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ജനിച്ചു. അച്ഛൻ ജോയി ജോസഫ്‌. അമ്മ മേരി ജോയി. കുറവിലങ്ങാട്‌ ദേവമാതാ കോളജിൽനിന്ന്‌ ബിരുദവും മദിരാശി സർവ്വകലാശാലയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും എം.ഫിൽ ബിരുദവും നേടി. എം.ടി.യുടെ തിരഞ്ഞെടുത്ത തിരക്കഥകളെ ആധാരമാക്കി ഒരു പഠനമാണ്‌ (കഥയും തിരക്കഥയും) എം.ഫിൽ ഗവേഷണ പ്രബന്ധം. മലയാളത്തിലെ തിരക്കഥാസാഹിത്യം സംബന്ധിച്ച ഗവേഷണപ്രബന്ധം പി.എച്ച്‌.ഡി. ബിരുദത്തിനായി മദിരാശി സർവ്വകലാശാലയിൽ സമർപ്പിച്ചിരിക്കുന്നു. തിരക്കഥയെയും സിനിമയെയും സംബന്ധിച്ച ദേശീയവും അന്തർദ്ദേശീയവുമായ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മലയാളഭാഷയും സാഹിത്യവും മറുപക്ഷകഥകൾ (എഡിറ്റർ) എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. പാലാ സെന്റ്‌ തോമസ്‌ കോളജിൽ അധ്യാപകനായിരുന്നു. സിനിമയിലെ ശരീരഭാഷ ഒരു രസാനുഭവസിദ്ധാന്തപഠനം എന്ന വിഷയത്തിൽ തുടർഗവേഷണം നടത്തുന്നു.

വിലാസം

കൂത്തോടിൽ,

മണ്ണയ്‌ക്കനാട്‌ പി.ഒ.

കോട്ടയം - 686 633.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited