Nov 18 11:30:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.സന്തോഷ്‌കുമാർ

ഇ.സന്തോഷ്‌കുമാർ

ജനനംഃ 1969-ൽ തൃശൂർ ജില്ലയിലെ പട്ടിക്കാട്‌. പിതാവ്‌ഃ ഗോവിന്ദൻകുട്ടി. മാതാവ്‌ഃ വിജയലക്ഷ്‌മി. പട്ടിക്കാട്‌ ഗവ.ഹൈസ്‌കൂൾ, തൃശൂർ കേരളവർമ്മ, സെന്റ്‌ തോമസ്‌ കോളജുകളിൽ വിദ്യാഭ്യാസം. ഇപ്പോൾ നാഷണൽ ഇൻഷുറൻസ്‌ കമ്പനിയുടെ തൃശൂർ ഡിവിഷനൽ ഓഫീസിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ആയി ജോലി ചെയ്യുന്നു. ‘ഗാലപഗോസ്‌’ എന്ന കഥാസമാഹാരവും ‘അമ്യൂസ്‌മെന്റ്‌ പാർക്ക്‌’ എന്ന നോവലും റിൽകേയുടെ ‘യുവകവിക്കുളള കത്തു’കളുടെ വിവർത്തനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ജാരൻ’ എന്ന കഥയ്‌ക്ക്‌ 2002ലെ ഇ.പി.സുഷമ അങ്കണം എൻഡോവ്‌മെന്റും ‘മൂന്ന്‌ അന്ധന്മാർ ആനയെ വിവരിക്കുന്നു’ എന്ന കഥയ്‌ക്ക്‌ തൃശൂർ കറന്റ്‌ ബുക്‌സ്‌ സുവർണജൂബിലിയോടനുബന്ധിച്ച്‌ ഏർപ്പെടുത്തിയ ‘തോമസ്‌ മുണ്ടശ്ശേരി കഥാപുരസ്‌കാരവും’ ലഭിച്ചു.

ഭാര്യ ഃ റോഷ്‌നി. മകൻ ഃ അമൽ

വിലാസംഃ നാഷണൽ ഇൻഷുറൻസ്‌ കമ്പനി, റൗണ്ട്‌ ഈസ്‌റ്റ്‌, തൃശൂർ - 1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited