Nov 14 03:54:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മംഗലാട്ട്‌ രാഘവൻ

മംഗലാട്ട്‌ രാഘവൻ

1921 സെപ്‌റ്റംബർ 20ന്‌ മയ്യഴിയിൽ ജനിച്ചു. അച്‌ഛൻഃ മംഗലാട്ട്‌ ചന്തു. അമ്മഃ മാധവി. മയ്യഴിയിലെ സെൻട്രൽ ഫ്രഞ്ച്‌ മാധ്യമത്തിൽ വിദ്യാഭ്യാസം. 1942 മുതൽ പത്രപ്രവർത്തകൻ. മാതൃഭൂമിയിൽനിന്ന്‌ 1981-ൽ ചീഫ്‌ സബ്‌എഡിറ്ററായി പിരിഞ്ഞു. 1942 ലെ ക്വിറ്റിന്ത്യാസമരത്തിൽ ചോമ്പാൽ റെയിൽ അട്ടിമറിക്കേസ്സിൽ അറസ്‌റ്റു ചെയ്യപ്പെട്ടു. ഒട്ടേറെ ലേഖനങ്ങൾ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1993-ൽ താരതമ്യപഠനത്തോടെ പുറത്തിറക്കിയ ഫ്രഞ്ച്‌ കവിതകൾ ഒന്നാംഭാഗത്തിന്‌ 1994-ൽ കേരള സാഹിത്യഅക്കാദമി അവാർഡും 1997-ൽ അയ്യപ്പപ്പണിക്കർ അവാർഡും ലഭിച്ചു. പാരിസിലെ ‘യുനെസ്‌കോ’ സാംസ്‌കാരിക റഫറൻസ്‌ ലൈബ്രറിയിൽ പ്രവേശനം നേടിയ ഒരേയൊരു ഇന്ത്യൻഭാഷാഗ്രന്ഥമാണിത്‌. താമ്രപത്രം ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ കെ.വി.ശാന്ത.

മക്കൾ ഃ പ്രദീപ്‌, ദിലീപ്‌, രാജീവ്‌, ശ്രീലത പ്രേമരാജ്‌.

വിലാസം

ലതാനികേതൻ

ചേറ്റംകുന്ന്‌

തലശ്ശേരി - 670 101.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited