Nov 13 03:32:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പരാശരൻ (എം.ടി.എൻ.നായർ)

പരാശരൻ (എം.ടി.എൻ.നായർ)

വിജ്ഞാനകുതുകിയും, ആയുഷ്‌ക്കാല വിദ്യാർത്ഥിയും, മികച്ച വിവർത്തകനുമായ ഇദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ സാഹിത്യ പ്രവർത്തനം ആരംഭിച്ചു. 50 കളിൽ മലയാളത്തിലെ പ്രമുഖ പത്രമാസികകളിൽ ചെറുകഥയും കവിതയും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.

ജനനംഃ 1930 ഒക്‌ടോബർ 5. പാലക്കാട്‌ ജില്ലയിൽ, കൂടല്ലൂരിൽ. കുമരനെല്ലൂർ ഹൈസ്‌കൂളിലും, മംഗലാപുരം ഗവൺമെന്റ്‌ കോളെജിലും വിദ്യാഭ്യാസം. 1951-ൽ ദക്ഷിണറെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. ഇരുപതോളം പുസ്‌തകങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്‌. യസുനാരികവാബതയുടെ ഹിമഭൂമി, ആയിരം കൊറ്റികൾ, കഫ്‌കയുടെ മെറ്റ മോർഫോസിസ്‌, ആൽബർട്ടോ മെറേവ്യയുടെ കഥയും കാമവും, കോളിൻ വിൽസന്റെ ലൈംഗിക വാസനയുടെ ഉല്‌പത്തി, ജെ.കൃഷ്‌ണമൂർത്തിയുടെ ജീവിതപ്രശ്‌നങ്ങൾ, അറിഞ്ഞതിൽനിന്നുളള മോചനം എന്നിവയാണ്‌ പ്രധാനകൃതികൾ. നാഷണൽ ബുക്‌ട്രസ്‌റ്റിനു വേണ്ടി അശോകമിത്രന്റെ പതിനെട്ടാം അക്ഷരേഖയെന്ന തമിഴ്‌ നോവൽ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. അക്കിത്തത്തിന്റെ ബലിദർശനം അടക്കം അമ്പതോളം കവിതകൾ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

ഇപ്പോൾ പാലക്കാട്‌ വിശ്രമജീവിതം നയിക്കുന്നു. ഹോമിയോപ്പതി, ജ്യോതിഷം, യോഗശാസ്‌ത്രം, സമാന്തര ചികിത്സകൾ എന്നിവയെക്കുറിച്ച്‌ വിപുലമായ വായനയും, പഠനവും നടത്തിക്കൊണ്ടിരിക്കുന്നു.

ഭാര്യ ഃ പ്രേമ.

മക്കൾഃ അനിത, അജിത.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited