Nov 17 21:36:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോയ്‌ ജോബ്‌ കുളവേലിൽ

ജോയ്‌ ജോബ്‌ കുളവേലിൽ

സ്വദേശം ഏറ്റുമാനൂർ. ഏറ്റുമാനൂർ ഗവൺമെന്റ്‌ സ്‌കൂളിലും അതിരമ്പുഴ സെന്റ്‌ അലോഷ്യസിലുമായി സ്‌കൂൾ വിദ്യാഭ്യാസം. പാലാ സെന്റ്‌ തോമസ്സിൽ നിന്ന്‌ ബിരുദം. കോട്ടയം സി.എം.എസ്സ്‌ കോളജിൽ നിന്ന്‌ സസ്യശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം. 1968 ൽ സി.എം.എസ്‌ കോളജിൽ അധ്യപകനായി. 1969-ൽ ആലുവ യൂണിയൻ ക്രിസ്‌ത്യൻ കോളജിൽ ജോലിയിൽ പ്രവേശിച്ചു. മൂന്ന്‌ പതിറ്റാണ്ടോളം ബിരുദാനന്തര ഗവേഷണതലങ്ങളിൽ അധ്യാപകനായും പിന്നീട്‌ വകുപ്പുമേധാവിയായും പ്രവർത്തിച്ചു. ഫണ്ടിംഗ്‌ ഹയർ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ സോഷ്യൽ സയൻസ്‌ ഫാക്കൽറ്റിയിൽ നിന്ന്‌ പി.എച്ച്‌.ഡി ബിരുദം നേടി. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സർവ്വകലാശാല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌.

മാഗിയാണ്‌ ഭാര്യ. രാജേഷ്‌, റോസ്‌ ആൻ എന്നിവർ മക്കൾ.

വിലാസംഃ

കുറ്റിപ്പുഴ കൃഷ്‌ണപിളളനഗർ,

യു.സി.കോളജ്‌ പി.ഒ.,

ആലുവ -2.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited