Nov 13 12:37:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. അനൂപ്‌

സി. അനൂപ്‌

ആലപ്പുഴ ജില്ലയിലെ ചുനക്കരയിൽ ജനിച്ചു. അച്ഛൻഃ കെ.ചെല്ലപ്പൻ നായർ. അമ്മഃ എൽ.രത്നമ്മ. ചുനക്കര ഗവ.യു.പി.എസ്‌., കോട്ടയം മാർത്തോമ സെമിനാരി ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവ്വകലാശാലയുടെ മലയാളവിഭാഗത്തിൽനിന്നും എം.എ.യും എം.ഫിലും ബിരുദം. ഭാരതീയ വിദ്യാഭവനിൽനിന്ന്‌ ജേർണലിസം. 1992-ലെ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കഥാരചനയ്‌ക്ക്‌ ഒന്നാം സ്ഥാനം. അതേ വർഷംതന്നെ ഏറ്റവും മികച്ച സിനിമാ നിരൂപകനുളള പ്രഥമ പി.പത്മരാജൻ സ്‌മാരക അവാർഡ്‌ ലഭിച്ചു. ‘ഇ.എം.എസ്‌.അനുഭവം (യോജിച്ചും വിയോജിച്ചും), ലാൽസലാം, അരുന്ധതിയുടെ അത്ഭുതലോകം എന്നീ പുസ്തകങ്ങളുടെ എഡിറ്റർ. പ്രണയത്തിന്റെ അപനിർമ്മാണം ആദ്യ കഥാസമാഹാരം. 2002-ലെ അങ്കണം സാഹിത്യ അവാർഡ്‌ ഈ പുസ്‌തകത്തിന്‌ ലഭിച്ചു. ഇപ്പോൾ കൈരളി ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited