Sep 25 00:39:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. പ്രകാശം

ആർ. പ്രകാശം

ജനനംഃ 1927 മാർച്ച്‌ 22ന്‌ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ. മാതാപിതാക്കൾഃ എ.ഭാരതിയും പി.എം.രാമനും. മദ്രാസ്‌ സർവകലാശാലയുടെ കീഴിലുളള മദ്രാസ്‌ ക്രിസ്‌ത്യൻ കോളെജിൽനിന്ന്‌ ധനതത്വശാസ്‌ത്രത്തിൽ എം.എ.ബിരുദം നേടി. തമിഴ്‌നാട്ടിലെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ അവിഭക്തകമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്നു. ട്രെയിഡ്‌ യൂണിയൻ രംഗത്ത്‌ സജീവമായി പ്രവർത്തിച്ചു. കേരള സർവകലാശാല സെനറ്റ്‌ അംഗം, അഖിലേന്ത്യാ ചെറുകിട വ്യവസായ ബോർഡ്‌ അംഗം, കേരള ഗവൺമെന്റിന്റെ ലേബർ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ, ആർബിട്രേഷൻ ബോർഡ്‌ അംഗം, വ്യവസായബന്ധ ബോർഡ്‌ അംഗം, ശിവഗിരി മഠത്തിന്റെ കീഴിലുളള കേന്ദ്രീയ വിദ്യാലയത്തിന്റെ കാര്യദർശി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കായിക്കരയിലെ ആശാൻ സ്‌മാരക അസോസിയേഷൻ പ്രസിഡന്റ്‌ എന്ന നിലയിൽ 1984-ൽ സംഘർഷഭരിതമായ പഞ്ചാബിലേയ്‌ക്ക്‌ ശാന്തിയാത്ര നയിച്ചു.

ഗ്രന്ഥങ്ങൾഃ വ്യവസായബന്ധ പഠനംഃ ഒരു മുഖവുര (കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരണം), കേരളത്തിലെ ട്രെയ്‌ഡ്‌ യൂണിയൻ പ്രസ്ഥാനത്തിന്റെ ചരിത്രം, സി.കേശവൻ (കേരള സർക്കാരിന്റെ സാംസ്‌കാരികവകുപ്പുനുവേണ്ടി രചിച്ച ഈ ജീവചരിത്രം പി.കെ.പരമേശ്വരൻനായർ അവാർഡിന്‌ അർഹമായി.)

ഭാര്യ ഃ ലില്ലി.

മക്കൾഃ സിന്ധു, ജമീല, സോജ, ഗിരീഷ്‌കുമാർ, ശിവകുമാർ.

വിലാസംഃ ഗോകുലം, പാരിപ്പളളി, കൊല്ലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited