Sep 21 05:47:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ആർ.ശങ്കരമേനോൻ

 

By the same author


സി.ആർ.ശങ്കരമേനോൻ

സി.ആർ. ശങ്കരമേനോൻ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എ.യ്‌ക്ക്‌ ഗോൾഡ്‌ മെഡൽ നേടി, ഇംഗ്ലീഷ്‌ ഭാഷയിലുളള പ്രാവീണ്യത്തിന്‌ ചന്ദ്രശേഖർ ഗോൾഡ്‌ മെഡലും അദ്ദേഹത്തിന്‌ ലഭിച്ചു. ബോംബെയിൽ പ്രസിദ്ധമായ ചില ആനുകാലികങ്ങളിൽ പത്രാധിപരായിരുന്നു. ഐ.പി.എസ്‌ പോലുളള ഉയർന്ന കേന്ദ്ര സർവ്വീസ്‌ രംഗങ്ങളിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹം അധ്യാപക ജോലിയാണ്‌ ഇഷ്‌ടപ്പെട്ടത്‌.

എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജിൽ ഇക്കണോമിക്‌സ്‌&ഹിസ്‌റ്ററി അദ്ധ്യാപകനായാണ്‌ അദ്ദേഹം തന്റെ അദ്ധ്യാപകവൃത്തി തുടങ്ങിയത്‌.

എസ്‌.എച്ച്‌ കോളേജിൽനിന്ന്‌ വിരമിച്ച അദ്ദേഹം “മേനോൻ ആന്റ്‌ കൃഷ്‌ണൻ” എന്ന സ്ഥാപനം എറണാകുളത്ത്‌ തുടങ്ങി. ഇപ്പോൾ തിരുവനന്തപുരത്തും കോഴിക്കോടും ശാഖകളുണ്ട്‌. ഇംഗ്ലീഷ്‌ ഭാഷയുടെ സവിശേഷതകളും സംസാര സന്ദർഭങ്ങളും അദ്ദേഹത്തിൽനിന്ന്‌ സ്വായത്തമാക്കി ജീവിതവിജയം നേടിയ ഒരു വലിയ ശിഷ്യവൃന്ദം തന്നെ അദ്ദേഹത്തിനുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited