Sep 21 04:22:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ഓർവെൽ (1903-1950)

 


ജോർജ്‌ ഓർവെൽ (1903-1950)

എറിക്‌ ആർതർ ബ്ലെയർ (ജോർജ്‌ ഓർവെൽ) 1903-ൽ ഇന്ത്യയിൽ ജനിച്ചു. ഇന്ത്യൻ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. 1907-ൽ സകുടുംബം ഇംഗ്ലണ്ടിലെത്തി 1917-ൽ ഈറ്റണിൽ ചേർന്നു. അവിടെ അദ്ദേഹം വിവിധ കോളജു മാസികകളിലേക്ക്‌ തുടർച്ചയായി ലേഖനങ്ങൾ നല്‌കി. 1922 മുതൽ 1927 വരെ ബർമ്മയിൽ ഇന്ത്യൻ ഇംപീരിയൽ പോലീസിൽ അദ്ദേഹം ജോലിചെയ്‌തു. ആദ്യ നോവലായ ‘ബർമീസ്‌ ഡയ്‌സി’ (1934)ന്റെ രചനയ്‌ക്ക്‌ പ്രചോദനമായത്‌ ഈ അനുഭവമാണ്‌. 1933-ൽ ‘ഡൗൺ ആന്റ്‌ ഔട്ട്‌ ഇൻ പാരിസ്‌ ആന്റ്‌ ലണ്ടൻ’ പ്രസിദ്ധീകരിച്ചു. ട്രിബ്യൂണിന്റെ ലിറ്റററി എഡിറ്ററായിരിക്കെ തുടർച്ചയായി ഒരു പേജ്‌ രാഷ്‌ട്രീയ സാഹിത്യനിരീക്ഷണങ്ങളെഴുതി. ഒബ്‌സർവെറിനും മൻചെസ്‌റ്റർ ഈവനിങ്ങ്‌ ന്യൂസിനുംവേണ്ടി ലേഖനങ്ങളെഴുതുകയുണ്ടായി. 1945-ൽ അദ്ദേഹത്തിന്റെ അനന്യമായ രാഷ്‌ട്രീയ അന്യാപദേശകഥ ‘അനിമൽഫാം’ പ്രസിദ്ധപ്പെടുത്തി. ഈ നോവലും 1949 -ൽ പ്രസിദ്ധീകരിച്ച ‘1984’ഉം അദ്ദേഹത്തെ ലോകപ്രശസ്‌തനാക്കി. 1950 ജനുവരിയിൽ ജോർജ്‌ ഓർവെൽ ലണ്ടനിൽവച്ചു മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited