Nov 17 00:04:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സരസ്വതി എസ്‌.വാരിയർ

സരസ്വതി എസ്‌.വാരിയർ

പാലക്കാട്‌ ജില്ലയിലെ കോതചിറയിൽ, ആത്രശ്ശേരി വാരിയത്തു ജനിച്ചു. ഭർത്താവ്‌ഃ പരേതനായ, കോഴിക്കോട്‌ ചാലപ്പുറത്തു വാരിയത്തു ശങ്കരവാരിയർ. അഞ്ചു മക്കളുണ്ട്‌.

കാഞ്ചികാമകോടിപീഠത്തിലെ പരമാചാര്യരായിരുന്ന ശ്രീ ചന്ദ്രശേഖരേന്ദ്രസരസ്വതി സ്വാമികളുടെ അരുൾമൊഴികൾ മുപ്പത്തേഴു വർഷമായി തമിഴിൽനിന്നു വിവർത്തനം ചെയ്‌തുവരുന്നു. അദ്ദേഹത്തിന്റെ വേദമതം (ഭാരതത്തിലെ ചതുർദശവിദ്യകൾ), ഷൾപദീസ്‌തോത്രവ്യാഖ്യാനം, ശ്രീഗുരുഭ്യോനമഃ, കാമാക്ഷീദേവി, ശ്രീശങ്കരാചാര്യചരിതം എന്നീ രചനകൾ ശ്രീഗുരുവായൂരപ്പൻ മാസിക തുടർച്ചയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സ്‌തുതികളുടെ സമാഹാരമായ ‘ഗൃഹദീപം’, ലളിതാസഹസ്രനാമത്തിന്റെ വ്യാഖ്യാനം, ശ്രീസുഖബോധാനന്ദസ്വാമികളുടെ മനസ്സേ, റിലാക്‌സ്‌ പ്ലീസ്‌ എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം എന്നിവ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

വിലാസംഃ നിർമല നിവാസ്‌, തിരുവമ്പാടി പോസ്‌റ്റ്‌, തൃശൂർ -1.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited