Nov 20 23:43:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യുകെ കുമാരൻ

യുകെ കുമാരൻ

1950 മെയ്‌ 11ന്‌ കോഴിക്കോട്‌ ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദം. പത്രപ്രവർത്തനത്തിലും പബ്ലിക്ക്‌ റിലേഷൻസിലും ഡിപ്ലോമ. വീക്ഷണം വാരിക അസി.എഡിറ്ററായി പ്രവർത്തിച്ചു. ഇപ്പോൾ കേരള കൗമുദി (കോഴിക്കോട്‌) പത്രാധിപസമിതി അംഗവും കേരള സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ടുമാണ്‌. കൃതികൾഃ എഴുതപ്പെട്ടത്‌, വലയം, ഒരിടത്തുമെത്താത്തവർ, മുലപ്പാൽ, ആസക്‌തി (നോവൽ), ഒരാളേ തേടി ഒരാൾ, പുതിയ ഇരിപ്പിടങ്ങൾ, പാവം കളളൻ, മടുത്തകളി, മധുരശൈത്യം, ഒറ്റക്കൊരു സ്‌ത്രീ ഓടുന്നതിന്റെ രഹസ്യമെന്ത്‌, റെയിൽപാളത്തിലിരുന്ന്‌ ഒരു കുടുംബം ധ്യാനിക്കുന്നു (ചെറുകഥ). മലർന്നു പറക്കുന്ന കാക്ക, പ്രസവവാർഡ്‌, എല്ലാം കാണുന്ന ഞാൻ, ഓരോ വിളിയും കാത്ത്‌, അദ്ദേഹം (നോവലെറ്റുകൾ). എഴുതപ്പെട്ടത്‌ എന്ന നോവലിന്‌ ഇ.വി.ജി. പുരസ്‌കാരം, അപ്പൻ തമ്പുരാൻ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ സ്‌കൂൾ അദ്ധ്യാപിക എം.ഡി. ഗീത.

മക്കൾഃ മൃദുൽരാജ്‌, മേഘ.

വിലാസം

ഗീതം, ബി.ജി.റോഡ്‌,

ചക്കോരത്ത്‌ കുളം,

കോഴിക്കോട്‌ - 673 011.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited