Sep 19 02:29:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രേമ്‌ജി (1908-1998)

 


പ്രേമ്‌ജി (1908-1998)

1908 സെപ്‌തംബർ 23-നു പഴയ പൊന്നാനി താലൂക്കിലെ വന്നേരിയിൽ ജനിച്ചു. യഥാർത്ഥ പേര്‌ മുല്ലമംഗലത്ത്‌ പരമേശ്വരൻ ഭട്ടതിരിപ്പാട്‌. മാതാവ്‌ ഃ ദേവസേന അന്തർജനം. പിതാവ്‌ഃ കേരളൻ ഭട്ടതിരിപ്പാട്‌. 19-​‍ാം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ്‌ റീഡറായി. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌’ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. 1977-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്‌ ലഭിച്ചു. നമ്പൂതിരി യോഗക്ഷേമസഭയുടെ സജീവ പ്രവർത്തകനായിരുന്നു. മിന്നാമിനുങ്ങ്‌ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തി. അറുപതോളം സിനിമകളിൽ അഭിനയിച്ചു. ‘പിറവി’യിലെ അഭിനയത്തിന്‌ 1988-ൽ ഭരത്‌ അവാർഡ്‌ നേടി. സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കുറിയേടത്തില്ലത്തെ വിധവയായ ആര്യാ അന്തർജ്ജനത്തെ വിവാഹം ചെയ്‌തു. എം.ആർ.ബി. സഹോദരനാണ്‌.

മക്കൾഃ പ്രേമചന്ദ്രൻ, നീലൻ, ഹരീന്ദ്രനാഥ്‌, ഇന്ദുചൂഡൻ, സതി.

മരണം 1998 ആഗസ്‌ത്‌ പത്തിന്‌. പ്രധാന കൃതിഃ ഋതുമതി (നാടകം), സപത്നി, പ്രേംജി പാടുന്നു, നാല്‌ക്കാലികൾ, രക്‌തസന്ദേശം, മറ്റമ്മ (കാവ്യസമാഹാരങ്ങൾ)


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited